Friday, December 27, 2024

Top 5 This Week

Related Posts

സംഘ്പരിവാർ ആക്രമണം : ക്രൈസ്തവരുടെ മനസ്സിൽ എല്ലാമുണ്ടാകുമെന്ന് വി.ഡി. സതീശൻ

കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ആർ.എസ്.എസിനെതിരാണ്

തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണെന്നും മദർ തെരേസക്ക് നൽകിയ ഭാരത രത്‌ന തിരിച്ചുവാങ്ങണമെന്ന് പറഞ്ഞവരാണ് ആർ.എസ്.എസ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മദർ തെരേസ മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു പരാതി.തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്


79 ക്രൈസ്തവ സംഘടനകൾ ദില്ലിയിൽ സംഘടിപ്പിച്ച് പ്രതിഷേധം എന്തിനായിരുന്നുവെന്ന് സതീശൻ ചോദിച്ചു. ബംഗളരുരു ബിഷപ്പ് കൊടുത്ത പരാതിയിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതും പുരോഹിതരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടതിന്റെയും കണക്ക് ഉണ്ടായിരുന്നു.
ആർ.എസ്.എസ്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ഏറ്റെടുക്കേണ്ട. പ്രത്യേകിച്ച് കേരളത്തിൽ ഒട്ടും എടുക്കേണ്ട്്. കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ആർ.എസ്.എസിനെതിരാണ്. 10 ശതമാനം വോട്ട് മാത്രമാണ് അവർക്ക് കിട്ടുന്നത്. 90 ശതമാനം ഹിന്ദുക്കളും യു.ഡി.എഫിനും എൽഡിഎഫിനുമാണ്. തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ സി.പി.എമ്മിന് ഒപ്പമായിരുന്നു ആർഎസ്എസ്. അന്ന് ഈ സ്‌നേഹമൊന്നും കണ്ടില്ലല്ലോയെന്ന് സതീശൻ ചോദിച്ചു. അതെല്ലാം യഥാർത്ഥ ക്രൈസ്തവവിശ്വാസികളുടെ മനസ്സിലുണ്ട്.

ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിലെ ഹരജിക്കാരനായ ശശികുമാറിനെ തെരുവിൽ അലഞ്്ഞു തിരിയുന്ന പേപ്പട്ടിയോട് ഉപമിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ്. ലോകായുക്ത പ്രസ്താവന പിൻവലിച്ച് അദ്ദേഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അർപ്പണമനോഭാവമുള്ള പൊതുപ്രവർത്തകനാണ് ശശികുമാറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നീതിന്യായത്തിന്റ വിശ്വാസ്യത തകർത്തുകളഞ്ഞ വിധിയാണ് ലോകായുക്തയുടെ എന്നും വി.ഡി.സതീശൻ വിശദീകരിച്ചു.

കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റിന് പതിന്മടങ്ങ് ചാർജ് വർധിപ്പിച്ചതിനു ഒരു ന്യായീകരണവുമില്ല. ചർച്ച് ബില്ലിന്റെ കോപ്പി നൽകിയാൽ പ്രതികരിക്കാമെന്നും സതീശൻ പറഞ്ഞു. താൻ നടത്തുന്ന ഇഫ്താർ സർക്കാർ ചെലവിൽ അല്ലെന്നും യു.ഡി.എഫ് ആണ് ചെലവ് വഹിക്കുകയെന്നും അദ്ദേഹം ആരോപണങ്ങൾക്ക് മറുപടി നൽകി.

്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles