തിരുവനന്തപുരം : പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺരാജ് ൻറെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കാമുകിയും മലയാളിയുമായ തമിഴ്നാട് രാമവർമഞ്ചിറ സ്വദേശിയായ ഗ്രീഷ്മ പാനീയത്തിൽ വിഷം ചേർത്ത്് നല്കിയെന്നു ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. ക്രൈബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് കേസിൽ ദൂരൂഹമായ മരണത്തിൽ പെട്ടെന്നു വഴിത്തിരിവായത്. കഴിഞ്ഞ മാസം 25 നാണ് ഷാരോൺ മരണപ്പെട്ടത്. പെൺകുട്ടികളുടെ മാതാപിതാക്കൾ അടക്കം കൊലപാതകത്തിൽ മറ്റു പങ്കുകൾ ഉണ്ടോയെന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല. നേരത്തെയും ജ്യൂസിൽ വിഷം ചേർത്ത് നൽകിരുന്നതായും ഇഞ്ചിഞ്ചായി കൊലപാതകമാകാം പദ്ധതിയിട്ടതെന്നും പെൺകുട്ടി ചോദ്യം ചെയ്യലിൽ മൊഴി നൽകിയെന്നാണ് വിവരം.
കേസ് ആദ്യം അന്വേഷിച്ച പാറശ്ശാല പോലീസിനെതിരെ ഷാരോണിന്റെ പിതാവ് അടക്കം പരാതി ഉന്നയിച്ചതോടെയാണ് ക്രൈബ്രാഞ്ചിന് കേസ് കൈമാറിയത്.
14 ന് പെൺകുട്ടിയിടെ വീട്ടിൽ എത്തിയ ഷാരോണിന് കഷായവും മാംഗോ ജ്യുസും നൽകിയെന്നത് നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായി. നാല് തവണ ഡയാലിസിസ് ചെയ്തു. വായിൽ ചെമന്ന് വ്രണങ്ങളും പ്രത്യക്ഷപ്പെട്ടു.ഇതെല്ലാം ചൂണ്ടികാണിച്ചാണ് കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചത്.
പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നു ബോധ്യമായതോടെയാണ്് റൂറൽ എസ്.പി ഡി. ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസങ്ങളിൽ താൻ ഷാരോണിനു വിഷം നൽകിയിട്ടില്ലെന്നു ആവർത്തിച്ചിരുന്ന പെൺകുട്ടി ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ വന്നതോടെ കുറ്റം സമ്മതിക്കുകായിരുന്നു. കഷായത്തിന്റെ കുപ്പി ഉൾപ്പെടെ കണ്ടെത്താനുള്ള നീ്കമാണ് കള്ളിപൊളിച്ചത്. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്ന പെൺകുട്ടി ഷാരോണിനെ ഒഴിവാക്കാൻ നടത്തിയതാണ് ക്രൂരമായ കൊലപാതകമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ആദ്യ ഭർത്താവ് മരിക്കുമെന്ന ്അന്ധവിശ്വാസവും കൊലപാതകത്തിനു കാരണമായതായി പറയുന്നുണ്ട്്്.
ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരം ചാർത്തുകയും ചെയ്തിരുന്നതായി ഷാരോണിന്റെ മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു. എം.എ. രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗ്രീഷ്്മ.ഷാറോൺ ബി.എസ്,സി വിദ്യാർഥിയാണ് .