Friday, December 27, 2024

Top 5 This Week

Related Posts

ശ്രീലങ്ക പട്ടിണിയിൽ : അഭയാർഥികൾ തമിഴ്‌നാട്ടിലേക്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങൾ അടച്ചു. തലസ്ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂർ വീതം പവർ കട്ട് പ്രഖ്യാപിച്ചതോടെ രാജ്യം ഭാഗികമായി ഇരുട്ടിലായി. ഡീസലില്ലാതെ വൈദ്യുത നിലയങ്ങൾ അടച്ചതോടെയാണ് പവർകട്ട് ഏർപ്പെടുത്തിയത്. ഇതിനിടെ കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. ജീവിത മാർഗ്ഗം തേടി തമിഴ്‌നാട്ടിലേക്കും മറ്റും അഭയാർഥികൾ എത്തിത്തുടങ്ങി. ബുധനാഴ്ച ജാഫ്നയിൽനിന്ന് 16 പേർ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തി. രാമനാഥപുരത്തിനടുത്തുള്ള ദ്വീപിൽനിന്നാണ് ഇതിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ ആറുപേരെ തീരസേന രക്ഷപ്പെടുത്തിയത്. കലാപവും സംഘർഷവും വ്യാപിക്കുകയാണ്.

അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ലാത്ത അവസ്ഥ. ഇന്ധനം തീർന്ന് നടുറോഡുകളിൽ നിശ്ചലമാകുന്ന കാറുകളും ടാക്‌സികളും. പാചക വാതക ക്ഷാമം എന്നിവയെല്ലാം ശ്രീലങ്കയെ ദുരിതക്കടലാക്കിയിരിക്കുന്നു.

ഇതിനിടെ കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്‌നർ ഭക്ഷണ വസ്തുക്കൾ കപ്പലിൽ നിന്ന് ഇറക്കാനായിട്ടില്ല. ശ്രീലങ്കൻ രൂപയുടെ വിലയിടിഞ്ഞതിനാൽ കടത്ത്കൂലി ഡോളറിൽ വേണമെന്നു കപ്പൽ കമ്പനികൾ ആവശ്യപ്പെട്ടതാണ് കാരണം. അഭയാർഥി പ്രവാഹം കണക്കിലെടുത്ത് പാക്ക് കടലിടുക്കിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles