Thursday, December 26, 2024

Top 5 This Week

Related Posts

ശുചീകരണവും ലഹരിവിരുദ്ധ ക്ളാസും നടത്തി

തൊടുപുഴ : കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പദ്ധതിയുടെ ഭാഗമായി സെൻട്രൽ ജി എസ് ടി ഇടുക്കി, തൊടുപുഴ സോക്കർ സ്‌കൂളുമായി സഹകരിച്ച് ഇടുക്കിയുടെ കവാടമായ വെങ്ങല്ലൂരിൽ ശുചീകരണപ്രവർത്തനവും, വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ക്ലാസും നടത്തി.

സെൻട്രൽ ജി എസ് ടി ഇടുക്കി ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ റോയി വർഗ്ഗീസ് ഐ ആർ എസ് പരിപാടിയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണം നടത്തി. സോക്കർ സ്‌കൂൾ ഡയറക്ടർ സലിംകുട്ടി അധ്യക്ഷത വഹിച്ചു. സെൻട്രൽ ജി എസ് ടി സൂപ്രണ്ട് കെ ജി ജയൻ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. ഇൻസ്പെക്ടർ പി എച്ച് നൗഷാദ് കൃതജ്ഞതയും പറഞ്ഞു. പരിപാടിയിൽ സൂപ്രണ്ട് ആൽബർട്ട് ജോർജ് ഇൻസ്പെക്ടർമാരായ പ്രവീൺ, രാജ്കുമാർ, സന്തോഷ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles