Saturday, January 4, 2025

Top 5 This Week

Related Posts

ശിവരാത്രി മണപ്പുറത്തെ കൊലപാതകം: രണ്ടുപേർ പിടിയിലായി

ആലുവ : ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ മരണപ്പെട്ട സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആലുവ ഓൾഡ് ദേശം റോഡിൽ മാളിയേക്കൽ വീട്ടിൽ സലിം (57), കടവന്ത്ര ഉദയ്‌നഗർ കോളനിയിൽ താമസിക്കുന്ന രാജ്കുമാർ (രാജു 68) എന്നിവരാണ് ആലുവ പോലീസിൻറെ പിടിയിലായത്. എറണാകുളം സ്വദേശി ദിലീപ് ആണ് സംഘട്ടനത്തിൽ മരണപ്പെട്ടത്. ബന്ധുക്കളായ ദിലീപും രാജ്കുമാറും തമ്മിൽ രാവിലെ മുതൽ വഴക്കായിരുന്നു. ഇതിൽ സലിം ഇടപെട്ടു. തുടർന്ന് രണ്ടു പേരും ചേർന്ന് ദിലീപിനെ ആക്രമിക്കുകയായിരുന്നു. എസ്.എച്ച്.ഒ എൽ.അനിൽകുമാറിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles