Friday, December 27, 2024

Top 5 This Week

Related Posts

ശബരി റെയിൽ പാത : ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ഡീൻ കുര്യാക്കോസ് എം.പി.,
പദ്ധതി യാഥാർഥ്യമാകുന്നത് ഇടതുസർക്കാരിന്റെ ഇടപെടലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ

മൂവാറ്റുപുഴ : ശബരി റയിൽപാതയ്ക്ക് കേന്ദ്ര ബജററിൽ 100 കോടി അനുവദിച്ചതോടെ സ്ഥലമേറ്റെടുപ്പും, മറ്റു നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി യും, ശബരി ആക്ഷൻ കൗൺസിലും പ്രസ്താവിച്ചു.

ഒപ്പം നിന്നവർക്ക് നന്ദി : ഡീൻ കുര്യാക്കോസ് എം.പി

കേരളത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി ശബരി റെയിൽവേ. ഈ പ്രദേശത്തിൻറെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പദ്ധതി എത്രയും വേഗത്തിൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ രാമപുരം വരെയുള്ള റീച്ച് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശബരി റെയിൽവേക്കായുള്ള പോരാട്ടത്തിന് ഒപ്പം നിന്ന് പരിശ്രമിച്ച ശബരി ആക്ഷൻ കൗൺസിലും പത്ര-ദൃശ്യ-മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നതായി എം.പി. പ്രസ്താവിച്ചു.

പദ്ധതി യാഥാർഥ്യമാകുന്നത് ഇടതുസർക്കാരിന്റെ ഇടപെടലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ

അങ്കമാലി-ശബരി റെയിൽ പാത നിർമ്മാണത്തിന് കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിട്ടുള്ളത് അഭിനന്ദനാർഹമെന്ന് ശബരി ആക്ഷന കൗൺസിൽ. .2019 ൽ കേന്ദ്ര സർക്കാർ മരവിപ്പിച്ച പദ്ധതി പുനരാരംഭിയ്ക്കാൻ ഇത് വഴിയൊരുക്കും.പദ്ധതി യുടെ ആകെ ചെലവിൻറെ പകുതി സംസ്ഥാനം വഹിക്കുന്നതിന് ഇടതു സർക്കാർ സന്നദ്ധത അറിയിക്കുകയും എം.ഒ.യും, ഒപ്പിടുകയും റെയിൽവേ ബോർഡ് നിർദ്ദേശിച്ച പ്രകാരം വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതിന് ഉതകുന്ന വിധം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തതാണ് പദ്ധതി പുനരാരംഭിക്കുവാൻ വഴിയൊരിക്കിയതെന്ന് ആക്ഷൻ കൗൺസിലുകളുടെ സംയുക്ത സമിതി കൺവീനർ മുൻ എംഎൽഎ ബാബു പോൾ പ്രസ്താവിച്ചു.

കേന്ദ്രത്തിൻറെ 100 കോടിയോടൊപ്പം സംസ്ഥാന വിഹിതമായി 100 കോടി രൂപയും (കിഫ്ബിയിൽ 2000 കോടി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതാണ്) ഈ സാമ്പത്തീക വർഷം ലഭ്യമാകുന്നതോടെ ഓടയ്ക്കാലി റെയിൽവേ സ്റ്റേഷൻ വരെയുള്ള സ്ഥലമുടമകൾക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില (86 കോടി )നൽകുന്നതിനും ഈ മേഖലയിൽ നിർമ്മാണം ആരംഭിക്കുന്നതിനും സാധിക്കുമെന്നും ബാബുപോൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles