Thursday, December 26, 2024

Top 5 This Week

Related Posts

ശബരി റെയിൽ പദ്ധതി സമരം ശക്തമാക്കും : ബെന്നി ബെഹന്നാൻ എംപി

മൂവാറ്റുപുഴ: ശബരി റെയിൽ പദ്ധതി വേഗത്തിൽ തന്നെ യാഥാർത്ഥ്യമാക്കണമെന്ന് ബെന്നി ബെഹന്നാൻ എംപി. സംസ്ഥാനത്തിൻറെ വികസനത്തിന് കരുത്തായി മാറുന്ന പദ്ധതിയാണ് ഇത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും അലംഭാവം കാണിച്ചാൽ പാർലമെൻറിൽ രണ്ടാം ഘട്ട സമരത്തിന് കേരളത്തിൽ നിന്നുള്ള എം.പിമാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്-ൻറെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബന്നി ബെഹന്നാൻ.

ശബരി പദ്ധതി മുടങ്ങിക്കിടക്കുന്നത് കാരണം നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. ശബരിമല തീർഥാടനത്തിനും വ്യവസായത്തിനും കൃഷിക്കും വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതി കൂടിയാണ് ഇത്. ശബരി റെയിൽ പദ്ധതി വിഷയം എല്ലാ കാലവും പാർലമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തിയത് കോൺഗ്രസ് ജനപ്രതിനിധികൾ ആണെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു.

sabari rail map

ഇത് നാടിന് വേണ്ടിയുള്ള പോരട്ടം ; ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി ജില്ലയെ റെയിൽവേ ഭൂപടത്തിൽ ഉൾക്കൊള്ളിക്കുന്ന പദ്ധതിയാണ് ഇത്. സംസ്ഥാന സർക്കാരിൻറെ പിടിപ്പുകേട് കൊണ്ടാണ് പദ്ധതി വൈകിയത്. പദ്ധതിക്ക് വേണ്ടി വരുന്ന എസ്റ്റിമേറ്റിൻറെ പകുതി തുക അനുവദിക്കുവാൻ അന്നത്തെ ഒന്നാം പിണറായി സർക്കാർ തയ്യാറായില്ല. ഇതിനെ തുടർന്ന് താൻ 2019 ൽ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഈ പദ്ധതി മരവിക്കപ്പെട്ട് കിടക്കുകയായിരുന്നെന്ന് സിപിഎമ്മിൻറെ ആരോപണങ്ങൾക്ക് മറുപടിയായി ഡീൻ കുര്യാക്കോസ് പറഞ്ഞു. തുടർന്ന് താൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് എംപിമാർ നടത്തിയ നിരന്തര ഇടപ്പെടലിൻറെ ഫലമായാണ് പദ്ധതിക്ക് ജീവൻ വെച്ചത്.
ശബരി പദ്ധതിക്കായി ബജറ്റിൽ തുക അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷണവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി ഏറ്റെടുക്കേണ്ട സ്ഥല ഉടമകളുടെയും കുടുംബങ്ങളുടെയും ബുദ്ധിമുട്ടുകളും പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളും ഇരു സർക്കാരുകളുടെയും ശ്രദ്ധയിൽ എത്തിക്കുക എന്നതാണ് സത്യഗ്രഹ സമരം കൊണ്ട് ഉദ്ദേശിക്കുന്നതെന്നു എം.പി. പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് ഇപ്പോൾ റെയിൽവേ ബോർഡിൻറെ പരിഗണനയിൽ ആണ്. വന്ദേ ഭാരത് ട്രെയിൻ സർവീസിന് കൂടി സൗകര്യമായി മറ്റങ്ങളോടെയാണ് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയിലേക്ക് ശബരി റെയിൽ പദ്ധതി കൂടി ഉൾപ്പെടുത്തി എത്രയും വേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് എംപി അറിയിച്ചു.

ഏറ്റവും വേഗത്തിൽ പദ്ധതിയുടെ പൂർണ്ണമായ സർവ്വേ നടപടികൾ പൂർത്തീകരിക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ശബരി പദ്ധതിക്കായി ഇരുപത് വർഷങ്ങൾ മുൻപ് കല്ലിട്ട എഴുപത് കിലോ മീറ്റർ പരിധിയിലുള്ള ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കോ വായ്പ, വിവാഹാവശ്യങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പദ്ധതി തടസം സൃഷ്ടിക്കുകയാണ്. എണ്ണൂറ് കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ചത്. പദ്ധതി ഇനിയും വൈകിയാൽ രണ്ടായിരത്തോളം വ്യക്തികളെ ശക്തമായി ബാധിക്കുമെന്നും ഡീൻ കുര്യാക്കോസ് പറയുന്നു.

പെരുമ്പാവൂരിലെ റബർ സംസ്‌കാരണ വ്യവസായത്തിനും കാലടിയിലെ അരി വ്യവസായത്തിനും കോതമംഗലം നെല്ലിക്കുഴിയിലെ ഫർണീച്ചർ വ്യവസായത്തിനും മുവാറ്റുപുഴ നെല്ലാട്ടിലെ കിൻഫ്രാ ഫുഡ് പാർക്കിനും തൊടുപുഴയിലെ സ്‌പൈസസ് പാർക്കിനും മൂലമറ്റത്തെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിനും റെയിൽവേ സൗകര്യം അത്യാവശ്യമാണ്. കോടികണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിലേയ്ക്കും , പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും റെയിൽവേ സൗകര്യം ഏറെ പ്രയോജനകരമാണെന്നും ഡീൻ പറഞ്ഞു.

സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം എൽ എ ഉൽഘടനം ചെയ്തു. മുൻ എം എൽ എ ജോസഫ് വാഴക്കൻ മുഖ്യ പ്രഭാഷണം നടത്തി.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം സലിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.വി ഇബ്രാഹിം എംഎൽ.എ, മുൻ എം.പിമാരായ പി സി തോമസ്, കെ. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ജോണി നെല്ലൂർ, ജെയ്‌സൺ ജോസഫ്, എ. മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻ പി.പി എൽദോസ്, പി.എം അമീർ അലി, പി.എ ബഷീർ, ജോസ് പെരുമ്പിള്ളികുന്നേൽ, കെ.പി ജോയി, ഷിബു തെക്കുംപുറം, പി.പി ഉതുപ്പാൻ, റെജി ജോർജ്, ബേബി വട്ടകുന്നേൽ, ടോം കുര്യച്ചൻ, ഷൈസൺ മങ്ങഴ, എം.എം സീതി, ഡിജോ കാപ്പൻ, കെ.പി ബാബു, ടി.എച്ച് മൻസൂർ, നീലകണ്ഠൻ എം.കെ, എം.എസ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് അഗസ്റ്റിൻ, എ.പി ഉസ്മാൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles