Friday, December 27, 2024

Top 5 This Week

Related Posts

വർക്കലയിൽ പതിനേഴുകാരിയുടെ കൊലപാതകം : പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പള്ളിക്കൽ സ്വദേശി ഗോപുകുറ്റം സമ്മതിച്ചെന്ന് പൊലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയുന്നതിനു ഗോപുവിന്റെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും റൂറൽ എസ്പി ഡി. ശിൽപ പറഞ്ഞു. വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം. ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ സംഗീത. സംഗീതയെ വീടിന് സമീപത്തേക്ക് വിളിച്ചിറക്കിയ ശേഷം ഗോപു കഴുത്തിൽ കുത്തുകയായിരുന്നു. നിലവിളിച്ച് വീട്ടിലേക്കോടിയ സംഗീതയെ രക്തത്തിൽ കുളിച്ചാണ് വീട്ടുകാർ കണ്ടത്. ആശുപത്രിയിലെത്തിക്കും മുമ്പെ സംഗീത മരിച്ചു.

സംഗീതയുടെ അച്ഛൻറെ സമൂഹമാധ്യമം വഴി ഗോപുവിനെ പരിചയപ്പെട്ട സംഗീത പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നീട് മറ്റൊരു ഫോൺ നമ്പരിൽ ് അഖിലെന്ന വ്യാജേനയാണ് ് സംഗീതയുമായി ഗോപു ബന്ധം തുടർന്നത്. അഖിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിനു പുറത്തെത്തിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

പള്ളിക്കലിലെ വീട്ടിൽ നിന്നാണ് ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കത്തി സമീപത്തെ പറമ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles