കാറ്റും മഴയും വ്യാഴാഴ്ചയും ജാഗ്രത പാലിക്കണണെന്ന് കാലാവസ്ഥാ വകുപ്പ്് മുന്നറിയിപ്പ്. ബുധനാഴ്ച സംസ്ഥാനത്ത് പലേടത്തും കനത്ത മഴയും കാറ്റും നാശം വിതച്ചിരിക്കെ
വ്യാഴാഴ്ച എല്ലാ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഇടിയോടെ മഴയുണ്ടാകും. തെക്കന്‍ ആന്തമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും അറിച്ചു.
ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറത്തിറക്കി.
ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം
മഴ പെയ്യുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനം പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ല വെട്ടണം. പൊതുയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡ്, വൈദ്യുത പോസ്റ്റ്, കൊടിമരം തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം.
കാറ്റ് വീശി തുടങ്ങുമ്പോള്‍ ജനലുകളും വാതിലുകളും അടയ്ക്കണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നില്‍ക്കരുത്.
ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണാല്‍ 1912, 1077 എന്നീ നമ്പരില്‍ അറിയിക്കണം. ജനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യരുത്.
പത്രം, -പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിക്കമ്പി പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം.
നിര്‍മാണ ജോലിക്കാര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവയ്ക്കണമെന്നും അതോറിറ്റി അറിയിച്ചു.