Home NEWS KERALA വൈക്കത്ത് ചരിത്ര നിമിഷം ; എം.കെ.സ്റ്റാലിലും പിണറായി വിജയനും സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിച്ചു

വൈക്കത്ത് ചരിത്ര നിമിഷം ; എം.കെ.സ്റ്റാലിലും പിണറായി വിജയനും സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിച്ചു

വൈക്കത്ത് ചരിത്ര നിമിഷം .സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പതിനായിരങ്ങളെ സാക്ഷിനിർത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർ്ന്ന് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നാല് മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും
സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞത്.

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭിന്നിപ്പിന്റെ ശക്തികൾക്ക് കരുത്തുകൂടുന്ന കാലത്ത് കൂടൂതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വൈക്കം സത്യഗ്രഹം കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു.

ഒന്നിച്ചുനിന്നുള്ള പോരാട്ടങ്ങൾക്ക് കരുത്തുകൂടുമെന്ന സന്ദേശമാണ് വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളവും തമിഴ്‌നാടും തമ്മിൽ സമരകാലത്തുണ്ടായ ഐക്യം വരുംകാലത്തും തുടരും. രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹാർദ അന്തരീക്ഷം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പിണറായി വിജയൻ ഓർമിച്ചു.

സ്്റ്റാലിന്റെ വാക്കുകൾ

ഉടൽകൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണ്. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തിൽ നടത്താമെന്ന് പറഞ്ഞ പിണറായി വിജയൻ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായതെന്നും സ്റ്റാലിൻ വിശദീകരിച്ചു.

മഹാത്മാഗാന്ധി, ടി കെ മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരു മുഖ്യമന്തിമാരും പുഷ്പാർച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here