Thursday, December 26, 2024

Top 5 This Week

Related Posts

വേർപാടിന്റെ വേദനമറന്ന മുരുകൻ പിതാവിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി.

റിനു തലവടി

വേർപാടിന്റെ വേദനമറന്ന മുരുകൻ പിതാവിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി.
വേർപാടിന്റെ വേദകൾ മറന്ന മുരുകൻ പിതാവിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി. 2017 -ൽ തമിഴ്നാട്ടിലെ തിരുവല്ലൂർ ജില്ലയിൽ നിന്നും കാണാതായ മുരുകൻ (32) ആണ് പിതാവിനൊപ്പം ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചമ്മനം സ്നേഹഭവനിലെ അന്തേവാസിയായി തുടരുകയായിരുന്നു മുരുകൻ. മാനസിക വിഭ്രാന്തിയിൽ കഴിഞ്ഞിരുന്ന മുരുകനെ മാന്നാർ പോലീസ് സ്റ്റേഷനിൽ നിന്നുമാണ് സ്നേഹഭവനിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ തിരികെ പോവണമെന്ന് മുരുകൻ ആവശ്യപ്പെട്ടിരുന്നു. മുരുകൻ പറഞ്ഞ വിലാസത്തിൽ കത്ത് അയക്കുകയും തുടർന്ന് മുരുകന്റെ പിതാവ് ദേവൻ, സുഹൃത്ത് രാജശേഖർ റെഡ്ഡി എന്നിവർ ബന്ധപ്പെട്ടുകയും ചെയ്തു. ഇന്നലെ മുരുകന്റെ പിതാവ്, ചിറ്റപ്പൻ, സഹോദരി, ഭാര്യ കവിത എന്നിവർ സ്നേഹഭവനിൽ എത്തി. വേർപാടിന്റെ വേദനമറന്ന പിതാവ് മുരുകനെ നിറകണ്ണുകളോടെ ചേർത്തണച്ചു.
കുട്ടനാടിലെ പ്രാദേശിക വാർത്തകൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ. വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles