Thursday, December 26, 2024

Top 5 This Week

Related Posts

വേനൽ പറവകൾ ക്യാമ്പ് സമാപിച്ചു

ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിൽ നടത്തിയ ദ്വിദിന അവധിക്കാല ക്യാമ്പായ ‘വേനൽ പറവകൾ” സമാപിച്ചു. അവധിക്കാലം വിദ്യാർത്ഥികൾക്ക് അറിവിന്റെയും വിനോദത്തിന്റെയും രണ്ട് ദിവസം സമ്മാനിച്ചു കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ കലാമണ്ഡലം ജനക ശങ്കറിന്റെ നേതൃത്വത്തിൽ കലാഭിരുചി ക്ലാസ് നടത്തി. ഹോം ബേക്കറും ദി കേക്ക് ഗേൾ ബേക്കേഴ്സ് ഉടമയുമായ തസ്‌നിം സമീറിർ ചോക്ലേറ്റ് നിർമ്മാണത്തിലും കുട്ടി ബലൂൺ ആർട്ടിസ്റ്റായ റൈഹാന്റെ നേതൃത്വത്തിൽ ബലൂണുകൾ കൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിച്ച് വിസ്മയം തീർത്തു. മണ്ണറിഞ്ഞ് മനം നിറഞ്ഞ് പ്രകൃതിയിലേക്ക് ഒരു വിനോദ യാത്രയും നടത്തി. ഫോട്ടോഗ്രാഫറായ രതീഷ് വിജയന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ ഫോട്ടോഗ്രാഫിയിൽ മത്സരം നടത്തി വിജയിച്ച എഡ്വിൻ എൽദോസ് ഉലഹന്നാനും ബേസിൽ ബിജു വിനും സമ്മാനവും നൽകി. രണ്ടാം ദിവസം ചിത്രകാരനും ഷോർട്ട് ഫിലിം ഡയറക്ട്റുമായ സനൂപ് മാറാടി യുടെ നേതൃത്വത്തിൽ ചിത്രരചന ക്ലാസും മത്സരവും നടത്തി.  ആലപ്പുഴ ചന്തിരൂർ മായയിലെ കലാകരൻ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് കളരിയും നടത്തി. മികച്ച ക്യാമ്പ് അംഗങ്ങളായി പി.എം ശ്രീനന്ദയെയും ജർമിയ എബ്രഹാമിനെയും തിരത്തെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്റ്റും നൽകി. 

east marady vhss

മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി . ജില്ലാ പഞ്ചായ അംഗം ഷാന്റി എബ്രഹാം ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗം അഡ്വ.ബിനി ഷൈമോൻ തുങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ് ഹെഡ് മാസ്റ്റർ അജയൻ എ.എ പി.റ്റി.എ പ്രസിഡന്റ് സിനിജ സനിൽ മദർ പി.റ്റി എ ചെയർ പേഴ്സൺ ഷർജ സുധീർ സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ പി.കെ സീനിയർ അസിസ്റ്റന്റ് ഗിരിജ എം.പി അധ്യാപകരായ ഗ്രേസി കുര്യൻ , ഷീബ എം.ഐ, സിലി ഐസക് , പ്രീന എൻ ജോസഫ്, ബീനു, രതീഷ് വിജയൻ , മിൻസി ബാബു , സ്കൂൾ കൗൺസലർ ഹണി വർഗീസ്, അനൂപ് തങ്കപ്പൻ , സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles