Thursday, December 26, 2024

Top 5 This Week

Related Posts

വിവേചനപരമായ ജപ്തി നടപടിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്്ടം ഈടാക്കുന്നതിനുള്ള ജപ്തി നടപടി വിവേചനപരമാണെന്നും ഇരട്ടനീതിയുടെ തെളിവാണൈന്നും ചൂണ്ടികാണിച്ച് പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്്. ഹൈക്കോടിതിയുടെയും സർക്കാരിന്റെയും നിലപാടിലെ വൈരുദ്ധ്യം സാമൂഹ്യമാധ്യമങ്ങളിലും വിമർശനത്തിനു വിധേയമായിരുക്കുകയാണ്.

പോപ്പുലർ ഫ്രംണ്ടുകാർ മാത്രമാണോ പൊതുമുതൽ നശിപ്പിച്ചിട്ടുള്ളത് : എസ്.കെ.എസ്എസ്എഫ്

വിവേചനപരമായ ജപ്തി നടപടികൾ നടക്കുന്നതിനെതിരെ എസ്.കെ.എസ്.എസ് രംഗത്ത്്്. പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ച് പിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണെന്നും എന്നാൽ ഈ പോപ്പുലർ ഫ്രണ്ട് കാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതെന്നും എസ്‌കെഎസ് എസ്എഫ്് നേതാവ് സത്താർ പന്തല്ലൂർ. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണ് ? പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്‌കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലർ ഫ്രണ്ട്, എൻ ഡി എഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ലെന്നും സത്താർ പന്തലൂർ ഫേസ്ബുക്കിൽ കുറിച്ചു.

സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഹൈക്കോടതി കാണിക്കുന്ന ധൃതി ് ഇരട്ട നീതിയുടെ ഉദാഹരണമെന്ന് ജമാഅത്തെ ഇസ്ലാമി

ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കുന്നതിന് പ്രതിചേർക്കപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഹൈക്കോടതി കാണിക്കുന്ന ധൃതി രാജ്യത്ത് ഇരട്ട നീതിയാണ് നടപ്പിലാക്കുന്നതിനു ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്.

പൊതുനഷ്ടത്തെ സംബന്ധിച്ച പഠനം നടത്തി തീർപ്പിലെത്തുന്നതിനും കുറ്റക്കാരായി വിധിക്കുന്നതിനും മുമ്പാണ് ഹൈക്കോടതി നടപടിക്ക് സർക്കാറിനെ നിർബന്ധിക്കുന്നത്. മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല. ഇത് ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനമാണെന്ന ധാരണ സമൂഹത്തിലുണ്ടാക്കുമെന്നും എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് കുന്ദമംഗലത്ത് സംഘടിപ്പിച്ച സൗഹൃദ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്നും ഈടാക്കാനുള്ള ഉത്തരവിൻമേൽ ഹൈക്കോടതി കാണിക്കുന്ന അമിതമായ താൽപര്യം വിവേചനപരമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.

സമാനമായ സംഭവങ്ങളിൽ സ്വീകരിക്കാത്ത നടപടികൾ ഇക്കാര്യത്തിൽ ധൃതിയിൽ നടപ്പാക്കുന്നതിന് പിന്നിൽ കോടതിക്കുള്ള താൽപര്യങ്ങൾ ന്യായമായും സംശയിക്കേണ്ടതാണ്. ഹർത്താലിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ജാമ്യത്തിലിറങ്ങിയപ്പോൾ വ്യവസ്ഥയിൽ സൂചിപ്പിച്ച തുക കെട്ടിവച്ചിരുന്നു. അതിന് പുറമെ കെഎസ്ആർടിസി ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്റെ വിശദാംശങ്ങൾ ഇതുവരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സർക്കാരോ സമർപ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ടുകെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാർട്ടികളുടേയും നിരവധി ഹർത്താലുകൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങൾ സംഭവിച്ച ആ ഹർത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാവുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹർത്താലിന്റെ തുടർനടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറുകണക്കിന് ഹർത്താലുകൾ നടന്നിട്ടുള്ള കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സംഭവിക്കുന്നത് എന്നത് കോടതിയുടെ ഇടപെടലിന്റെ വിവേചന പരതയാണ് വെളിവാക്കുന്നതെന്ന് സോളിഡാരിറ്റി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വിവേചനപരമായ ജപ്തിക്കെതിരെ എസ്ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക

ഹർത്താലിന്റെ മറവിൽ ഭരണകൂടം സ്വീകരിക്കുന്ന ജപ്തി നടപടി വിവേചനപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിരവധി ഹർത്താലുകൾ അരങ്ങേറിയിട്ടുണ്ട്. ശബരിമല ഹർത്താലിലും സിപിഎം നടത്തിയ ഹർത്താലുകളിലും വിഴിഞ്ഞം സമരത്തിലും കെഎസ്ആർടിസി ബസുകളും പോലീസ് വാഹനങ്ങളും ആക്രമിക്കപ്പെടുകയും അഗ്‌നിക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നും സ്വീകരിക്കാത്ത നടപടിയാണ് ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്നതെന്നു അഷറഫ് മൗലവി പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ജപ്തി നടപടികൾ അരങ്ങേറുന്നത്. ഹർത്താൽ കേസിൽ പ്രതീയല്ലാത്തവരുടെ സ്വത്തുക്കൾ പോലും ജപ്തി ചെയ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത് ജപ്തി ചെയ്തു. കണ്ണൂരിൽ വര്ഷങ്ങളായി പ്രവാസിയായ വ്യക്തിയുടെ സ്വത്തും ജപ്തി ചെയ്തിരിക്കുകയാണ്. കോടതി ഉത്തരവിന്റെ മറവിൽ രഹസ്യ അജണ്ട നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും മുവാറ്റുപുഴ അഷ്റഫ് മൗലവി കുറ്റപ്പെടുത്തി. വിവേചനപരമായ നടപടികൾക്കെതിരെ ജനാധിപത്യ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടി പറമ്പ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles