വീടു ജപ്തി ചെയ്ത വിവാദ സംഭവം കുടുംബം ബാങ്കിലെത്തി കുടിശ്ശിക അടച്ചു. വാഗ്ദാനമനുസരിച്ച് എംഎൽഎ നൽകിയ 1,35,686 രൂപയുടെ ചെക്കാണ് ബാങ്കിനു നൽകിയത്. ജപ്തിക്കു വിധേയമായ പായിപ്ര വലിയ പറമ്പിൽ അജേഷ്, ഭാര്യ മഞ്ജു എന്നിവർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മാതൃൂസ് വർക്കി, വാർഡ് മെമ്പർ നെജി ഷാനവാസ് എന്നിവരോപ്പമാണ് കുടിശ്ശിക അടയ്ക്കാനെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവർ ബാങ്കിന്റെ ശാഖയിലെത്തിയത്. എന്നാൽ ഇവരുടെ കുടിശ്ശിക ബാങ്ക് എംപ്‌ളോയിസ് യൂണിയൻ സിഐടിയു നേരത്തെ അടച്ചിരുന്നതിനാൽ ചെക്ക് സ്വീകരിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആദ്യം ആശങ്ക ഉണ്ടായി.
നിലവിൽ കടം തീർത്ത നിലയിലാണെന്നും അതുകൊണ്ടു തന്നെ ചെക്ക് സ്വീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ജീവനക്കാർ വ്യക്തമാക്കിയത്. ഇതോടെയാണ് ചെറിയ തർക്കം ഉടലെടുത്തെങ്കിലും പിന്നീട് ചെക്ക് സ്വീകരിക്കുകയായിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ശമ്പളം ഉൾപ്പട്ട തുകയുടെ 1,35,686 രൂപയുടെ ചെക്കാണ് കുടുംബത്തിനു കടംവീട്ടാൻ നൽകിയത്.
അജേഷ് ചികിത്സയ്ക്ക ആശുപത്രിയിൽ പ്രവേശിച്ചിരിക്കെ കുട്ടികളെ പുറത്തിറക്കിവിട്ട് ജപ്തി പൂർത്തിയാക്കിയ സംഭവം കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കുന്നതായിരുന്നു. മാത്യൂ കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ജപ്തി ചെയ്ത വീടിന്റെ താഴ് പൊളിച്ചുകൂട്ടികളെ വീട്ടിൽകറ്റുകയും പിന്നീട് എംഎൽഎ ഈ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുകയുമായിരുന്നു.