Thursday, December 26, 2024

Top 5 This Week

Related Posts

വിഴിഞ്ഞം സമരത്തിൽനിന്നു ലത്തീൻസഭ പിൻമാറി

ഒടുവിൽ വിഴിഞ്ഞം സമരം പിൻവലിച്ചു. മുഖ്യമന്ത്രി വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചതായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അറിയിച്ചു. ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി അറിയിച്ചു.ഇതോടെ സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിഴിഞ്ഞം സമരം തല്ക്കാലികകമായി പര്യവസാനിച്ചു. വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണവും ലാത്തിചാർജ്ജും വൈദികരടക്കം പ്രതികളുമായ നിരവധി സംഭവങ്ങൾക്കു ശേഷം 140-ാം ദിവസമാണ് സമരം തീരുന്നത്. പ്രധാന ആവശ്യങ്ങൾ നടപ്പായില്ലെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്ന് ധാരണയായി.
സർക്കാർ പ്രഖ്യാപിച്ച മോണിറ്ററിങ് സമിതിയിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് മുമ്പ് മന്ത്രിസഭായോഗത്തിൽ സർക്കാർ ഉറപ്പുനൽകിയതാണ്. ചർച്ചകൾ പുരോഗമിക്കുന്ന സന്ദർഭത്തിൽ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നാണ് പറഞ്ഞിട്ടുള്ളത്.പൂർണ സംതൃപ്തിയോടെ അല്ല സമരം പിൻവലിക്കുന്നതെന്നും ഫാദർ യുജിൻ പെരേര പ്രതികരിച്ചു.
കമ്മിറ്റിയിൽ തുറമുഖ സെക്രട്ടറിയും അംഗമായിരിക്കും. തുറമുഖ നിർമാണം തടസപ്പെടുത്തില്ലെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles