Friday, December 27, 2024

Top 5 This Week

Related Posts

വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്നു സുപ്രിം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ പരാതിയില്ലെങ്കിലും സംസ്ഥാന സർക്കാരുകൾ നേരിട്ട് കേസെടുക്കണമെന്ന്് സുപ്രീം കോടതി നിർദേശം. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമാണ് കോടതി നിർദേശം നൽകിയത്. കൂടാതെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വൈകുന്നത് കോടതിയലക്ഷ്യമായി കാണുമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കോടതി പറവിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ നിസാം പാഷ നൽകിയ പരാതിയിലാണ് സുപ്രീം കോടതി ഉത്തരവ്.

വിദ്വേഷ പ്രസംഗകർക്കെതിരെ പരാതിയില്ലെങ്കിലും കേസെടുക്കാൻ ഡൽഹി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിന് 2022ൽ നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ബാധകമാക്കിയത്. ”രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെ അപായപ്പെടുത്താൻ കെൽപുള്ളതാണ് വിദ്വേഷ പ്രസംഗം.
”പ്രസംഗിക്കുന്നവന്റെ മതം നോക്കാതെ നടപടിയെടുക്കണം. ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെക്കുന്ന ഭാരതത്തിന്റെ മതേതര മുഖം എന്നാലേ സംരക്ഷിക്കപ്പെടൂ”- ജസ്റ്റീസ് കെ.എം? ജോസഫ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഇത്തരം കേസുകളിൽ ഓരോ സംസ്ഥാനത്തിനും ഒരു നോഡൽ ഓഫീസറെ വെക്കണമെന്ന് പരാതിക്കാരൻ നിർദേശിച്ചിരുന്നു. എന്നാൽ, ഓരോ ജില്ലക്കും ആവശ്യമാണെന്ന് പരമോന്നത കോടതി നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിൽനിന്ന് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ഒഴിവാക്കാനും നടപടി ഇവർ ആവശ്യപ്പെട്ടു.

സമാന സംഭവങ്ങളിൽ നടപടി എടുക്കാൻ സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നതിനെതിരെ ഈ കേസിൽ നേരത്തെ വാദത്തിനിടെ കോടി വിമർശനമുന്നയിച്ചിരുന്നു. ”ഭരണകൂടം ഷണ്ഡമാണ്. ഭരണകൂടം അശക്തമാണ്. അത് സമയത്ത് പ്രവർത്തിക്കുന്നില്ല. മൗനിയായിരിക്കുന്നതെങ്കിൽ എന്തിനാണ് നമുക്ക് ഒരു ഭരണകൂടം”- എന്നായിരുന്നു അന്നത്തെ പ്രതികരണം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് മേയ് 12ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles