Wednesday, December 25, 2024

Top 5 This Week

Related Posts

വാരണാസിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ മോദി തോല്ക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്ന് രാഹുൽ ഗാന്ധി. റായ്ബറേലി മണ്ഡലം സന്ദർശിക്കുമ്പോഴായിരുന്നു രാഹുലിന്റെ അഹങ്കാരം .കൊണ്ടല്ല ഞാൻ ഇതു പറയുന്നത്. മോദിയുടെ രാഷ്ട്രീയത്തിൽ സന്തുഷ്ടരല്ലെന്ന് ജനങ്ങൾ സന്ദേശം നൽകിയ സാഹചര്യത്തിലാണ് ഇതു പറയുന്നത്. വെറുപ്പിനും അക്രമത്തിനുമെതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനം നൽകിയത്’ രാഹുൽ പറഞ്ഞു. റായ്ബറേലിയിൽ വോട്ടറന്മാർക്ക് നന്ദി പറയുന്നതിനു സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിച്ചു.രാജ്യത്തെ ദരിദ്രരായ ജനം തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയ്ക്കൊപ്പം നിന്നു.ഉത്തർപ്രദേശ് ഇന്ത്യക്ക്്് മുഴുവൻ വഴി കാണിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.
റായ്ബറേലിയിലെയും അമേഠിയിലെയും എല്ലാ വോട്ടർമാർക്കും ഇൻഡ്യ സഖ്യത്തിന്റെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.
2019ൽ മോദിക്ക് നാലര ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഉണ്ടായത്. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷമായി കുറഞ്ഞു. അ്ഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles