Wednesday, December 25, 2024

Top 5 This Week

Related Posts

വയോധികരെ ആക്രമിച്ച് മാല കവർന്ന പ്രതി പിടിയിൽ.


വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍.

കരുനാഗപ്പള്ളി:വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ സിദ്ദിഖ് മകന്‍ ശ്യാം (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം 4ന് കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി ശാഖ ഓഫീസിന് മുന്നില്‍ പെട്ടിക്കട നടത്തുന്ന വയോധികയുടെ ഒന്നേകാല്‍ പവന്‍ തൂക്കം വരൂന്ന മാല ഇവരെ ആക്രമിച്ച് കവര്‍ച്ച ചെയ്തിരുന്നു. ഈ സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ചൊവ്വാഴ്ച അയണിവേല്‍ക്കുളങ്ങര മരു തെക്ക് ഉള്ള വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന വയോധികയുടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും സമാനരീതിയില്‍ കവര്‍ച്ച ചെയ്തു. ഈ രണ്ട് കേസുകളിലെയും തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ പ്രതിയുടെ വാഹനവും താമസ സ്ഥലവും കണ്ടെത്തി. പോലീസ് പിന്‍തുടരുന്നു എന്ന് മനസിലാക്കിയ പ്രതി ആലപ്പുഴയിലേക്ക്കടക്കുകയായിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ആലപ്പുഴ പോലീസിന്റെ സഹായത്തോടെ പ്രതിയെ ആലപ്പുഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതി ഗഞ്ചാവ് കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്.സിപിഒ മാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ്, ഷെഫീര്‍, സിപിഒ നൗഫല്‍ജാന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles