Thursday, December 26, 2024

Top 5 This Week

Related Posts

ലൈഫ് മിഷന്‍ കോഴയിലെ കള്ളപ്പണക്കേസ്: എം.ശിവശങ്കര്‍ അഞ്ചാംപ്രതി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അഞ്ചാംപ്രതി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആണ് ഇഡി കണ്ടെത്തിയത്.ഒരുകോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി.

സരിത്തിനും സന്ദീപിനും നല്‍കിയത് 59 ലക്ഷംരൂപയെന്നും മൊഴി.അതേസമയം ഇഡി അറസ്റ്റുചെയ്ത എം.ശിവശങ്കറിനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇതിനു മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. മൂന്നുദിവസത്തെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനേയും ഇഡി പ്രതി ചേര്‍ത്തു.യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദു കൃഷ്ണനാണ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അഞ്ചാംപ്രതി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആണ് ഇഡി കണ്ടെത്തിയത്.ഒരുകോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി.സരിത്തിനും സന്ദീപിനും നല്‍കിയത് 59 ലക്ഷംരൂപയെന്നും മൊഴി.അതേസമയം ഇഡി അറസ്റ്റുചെയ്ത എം.ശിവശങ്കറിനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇതിനു മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. മൂന്നുദിവസത്തെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനേയും ഇഡി പ്രതി ചേര്‍ത്തു.യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദു കൃഷ്ണനാണ്

കഴിഞ്ഞ 31നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്.

ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസില്‍ ഇഡി ശിവശങ്കറെ പ്രതി ചേര്‍ക്കാന്‍ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles