Thursday, December 26, 2024

Top 5 This Week

Related Posts

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ ആരക്കുഴ പഞ്ചായത്ത് സമതിയുടെ ആഭിമുഖ്യത്തിൽ ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ് കറിയ ഉദ്ഘാടനം ചെയ്തു.

പഞ്ചയത്ത് സമതി കൺവീനർ ബാബുപോൾ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസർ വി.ആർ. പ്രതാപൻ വിഷയാവതരണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിമി ജോസഫ് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം  ഇമ്മാനുവൽ, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി സെക്രട്ടറി വർഗീസ്,  വൈസ് പ്രസിഡന്റ് ശ്രീധരൻ എന്നിവർ സംസാരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles