Friday, December 27, 2024

Top 5 This Week

Related Posts

ലയൺസ് വയലോളം പദ്ധതി – കൊയ്ത്തുത്സവം നടത്തി

തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ വയലോളം ‘ പദ്ധതിയുടെ ഭാഗമായി ചെള്ളൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. ഇതിന്റെ ഉത്‌ഘാടനം   പി ജെ ജോസഫ് നിർവഹിച്ചു. അദ്ദേഹത്തെ നെൽക്കതിർ കറ്റ നൽകി ക്ലബ് അംഗങ്ങൾ സ്വീകരിച്ചു. ക്ലബ് പ്രസിഡന്റ് അനൂപ് ധന്വന്തരി സ്വാഗതം പറഞ്ഞു…തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ ഇത്തരം പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയവും ശ്ലാഘിക്കപ്പെടേണ്ടതും ആണെന്ന് പിജെ ജോസഫ് പറഞ്ഞു. യുവാക്കളിൽ ഇത് അവബോധം സൃഷ്ടിക്കുകയും പരിസ്ഥിതി പരിപാലനത്തിന്റെ സന്ദേശം കൂടി സമൂഹത്തിന് നൽകുകയും ചെയ്യും. തണ്ണീർത്തടങ്ങൾ ഉപയോഗപ്രദമാക്കാനുള്ള ക്ലബ് അംഗങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മാസങ്ങളായി ലോകം ചുറ്റുന്ന റഷ്യൻ ദമ്പതികളായ ബോഗ്‌ദാനും സാഷയും ഈ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി. ജീവിതത്തിൽ ആദ്യത്തെ ഒരു അനുഭവമാണിതെന്ന് അവർ പ്രതികരിച്ചു. യാത്രാവിവരണങ്ങൾ എഴുതുന്ന ബോഗ്‌ദാന് ഇത്തരം അനുഭവങ്ങൾ ഏറെ പ്രയോജനം ചെയ്യുമെന്നും അവയ്‌ കൂട്ടിച്ചേർത്തു.അടുത്ത മൂന്ന് ദിവസങ്ങൾ കൊണ്ട് കൊയ്ത്ത് പൂർത്തിയാക്കുമെന്ന് ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ച ഷാജി എം മണക്കാട് അറിയിച്ചു. സെക്രട്ടറി മാർട്ടിൻ ഇമ്മാനുവേൽ ട്രഷറർ മൈക്കിൾ കളരിപ്പറമ്പിൽ എന്നിവർ കൂടാതെ ക്ലബ്ബിലെ മുതിർന്ന അംഗങ്ങളും യുവാക്കളും സ്ത്രീകളും കുട്ടികളുമെല്ലാം ഈ പദ്ധതിയുടെ ഭാഗമായി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles