ലഫ്റ്റനൻ്റ് കേണൽ പി. വിശ്വനാഥൻ(79 )അന്തരിച്ചു.
കരുനാഗപ്പള്ളി :ലഫ്റ്റനൻ്റ്കേണൽ വിശ്വനാഥൻ( 79)അന്തരിച്ചു . സ്വാതന്ത്ര്യ സമരസേനാനിയുംകോൺഗ്രസ് നേതാവുമായിരുന്ന പരേതരായ
എ.പാച്ചൻ്റെയും ,
കുഞ്ഞുപെണ്ണിന്റയും മൂത്ത മകനാണ്. സൈനിക സേവനത്തിൽനിന്ന് വിരമിച്ചതിനു ശേഷം മുഴുവൻ സമയവും രാഷ്ട്രീയ സാമൂഹികമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു പി. വിശ്വനാഥൻ. പട്ടികവിഭാഗത്തിൽ നിന്നും ദക്ഷിണേന്ത്യയിലാദ്യമായി ഇന്ത്യൻ ആർമിയിൽ കമ്മീഷണൻ്റ് ഓഫീസറായി ലെഫ്റ്റനൻ്റ് കേണൽ വരെ ആയ ആദ്യ വ്യക്തിയാണ് പി.വിശ്വനാഥൻ.പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദവും ബംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദവുംനേടിയിട്ടുണ്ട് .കരുനാഗപ്പള്ളി,കൊല്ലം കോടതികളിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ബി.എസ്.പി നേതാവ് കൺഷിറാമിന്റെ കേരളത്തിലെ ഉറ്റ അനുയായി ആയിരുന്നു പരേതൻ.
1997 ൽ സൈനിക സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷം ബഹുജൻസമാജ് പാർട്ടി (ബി.എസ്.പി )സംസ്ഥാന വൈസ് പ്രസിഡൻ്റായും, സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.”പിന്നോക്കവർഗ്ഗത്തിന്റ മോചനത്തിനായുള്ള പുസ്തകങ്ങളുടെ രചനയും, പട്ടികവിഭാഗക്കാരെ സംഘടിപ്പിച്ചു കൊണ്ടുള്ള സെമിനാറുകളും ക്‌ളാസുകളും സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വ്യക്തിത്വമായിരുന്നു പി.വിശ്വനാഥനെന്ന്
” സി ആർ മഹേഷ് എം. എൽ. എ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടു പറഞ്ഞു .കേണൽ വിശ്വനാഥന്റെ മരണം ദളിത് പിന്നോക്കവിഭാഗത്തിനും സംസ്കാരിക സാമൂഹിക രംഗത്തിനും തീരാനഷ്‌ടമാണെന്നും എം. എൽ. എ കൂട്ടിച്ചേർത്തു.
മരണവിവരം അറിഞ്ഞു ഡിസിസി പ്രസ്സിഡന്റ് പി രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി .രാജൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ വസതിയിൽ എത്തി അനുശോചനം അറിയിച്ചു.കെ .ഡി .എഫ് .സംസ്ഥാന പ്രസിഡന്റും കരകൗശലവികസന കോർപ്പറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ അഞ്ചാമത്തെ സഹോദരനാണ്.
ഭാര്യ: സി.വിജയകുമാരി , മക്കൾ: ലോലിത വിശ്വനാഥൻ,സ്മിതവിശ്വനാഥ് പരേതനായ ബിനോയ് വിശ്വനാഥ്
മരുമക്കൾ: സാജൻ ഭരതൻ, ജസ്‌പ്രീത് സിങ് ചഡ്ഡാ . സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന്
കരുനാഗപ്പള്ളി പടനായർ കുളങ്ങര തെക്ക് വിശ്വഭവനത്തിൽ നടക്കും.