Saturday, December 28, 2024

Top 5 This Week

Related Posts

റോഡുകളുടെശോചനിയാവസ്ഥ : തഴവയിൽകരിങ്കൊടികവാടംനിർമ്മിച്ച് വേറിട്ട പ്രതിഷേധം.

റോഡുകളുടെ ശോചനിയാ വസ്ഥ : തഴവയിൽകരിങ്കൊടി കവാടംനിർമ്മിച്ച് വേറിട്ട പ്രതിഷേധം.

കരുനാപ്പള്ളി :തഴവ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോചനാവസ്ഥക്കെതിരെ സമൂഹമന:സ്സാക്ഷിയെ ഉണർത്തിയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധക്കും വേണ്ടി തഴവ മണ്ഡലം കോൺഗ്രസ് മേഖലാ സമതിയുടെ നേതൃത്വത്തിൽ കരിങ്കൊടി കവാടം നിർമ്മിച്ച് വേറിട്ട പ്രതിഷേധ സംഘമം നടത്തി. തഴവമുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: എം. എ ആസാദ്  ഉദ്ഘാടനം ചെയ്തു . സമിതി ചെയർമാൻ ഖലീലുദ്ദീൻ പൂയപ്പള്ളി അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് മണിലാൽ എസ്. ചക്കാലത്തറ, കൈതവനത്തറ ശങ്കരൻ കുട്ടി, രമാഗോപാലകൃഷ്ണൻ, കെ.പിരാജൻ മേലൂട്ട് പ്രസന്നകുമാർ, ഇസ്മയിൽ തടത്തിൽ, അനിൽ വാഴപ്പള്ളി, മുഹമ്മദ് ഷാ, ഷാജി മിൽമാ, അഡ്വ:ബാബുരാജ്, ബീഗം ജസീന എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles