Friday, December 27, 2024

Top 5 This Week

Related Posts

റേഷന്‍ കടകളില്‍ തിരിമറി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: റേഷന്‍ കടകളില്‍ അരി തിരിമറി,പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനായുള്ള ഫോണ്‍ ഇന്‍ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.വിതരണം ചെയ്യുന്ന അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കും.എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകകള്‍ കൈവശംവെച്ച 1,72,312 പേര്‍ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു. സ്വമേധയ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ‘ഓപറേഷന്‍ യെല്ലോ’യുടെ ഭാഗമായി ലഭിച്ച 17596 പരാതികളില്‍ നടപടി സ്വീകരിച്ച് 4,19,19,486 രൂപ പിഴയീടാക്കിയതായി മന്ത്രി അറിയിച്ചു.അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശംവെക്കുന്നവരുടെ വിവരങ്ങള്‍ 9188527301 മൊബൈല്‍ നമ്ബറിലും 1967 ടോള്‍ ഫ്രീ നമ്ബറിലും അറിയിക്കാം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 76,460 പിങ്ക് കാര്‍ഡുകളും 240271 വെള്ള കാര്‍ഡുകളും 6728 ബ്രൗണ്‍ കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,23,459 കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 266849 പിങ്ക് കാര്‍ഡുകളും 20674 മഞ്ഞ കാര്‍ഡുകളും തരംമാറ്റി നല്‍കിയതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles