Tuesday, December 31, 2024

Top 5 This Week

Related Posts

റഷ്യയിൽ മലയാളികളായ രണ്ട് മെഡിക്കൽ കോളേജ് വിദ്യാർഥികൾ തടാകത്തിൽ വീണ് മരിച്ചു

റഷ്യയിൽ മലയാളികളായ രണ്ട് മെഡിക്കൽ കോളേജ് വിദ്യാർഥികൾ തടാകത്തിൽ വീണ് മരിച്ചു. കൊല്ലം സിദ്ധാർഥ കാഷ്യു കമ്പനി ഉടമ ഉളിയക്കോവിൽ സാഗര നഗറിൽ സുനിൽകുമാറിന്റെ മകൻ സിദ്ധാർഥ് സുനിൽ (24) , കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി പ്രത്യുഷ (24) എന്നിവരാണ് തടാകത്തിൽവീണ് മരിച്ചത്.

റഷ്യയിലെ സ്‌മോളൻസ് മെഡിക്കൽ സർവകലാശാലയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. കരയിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ വഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്നും സിദ്ധാർഥ് ര്ക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവന്നുമാണ് വിവരം. . സർവകലാശാലയ്ക്ക് സമീപമുളള തടാകം കാണാൻ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുന്നതിനുളള ശ്രമത്തിലാണ് ബന്ധുക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles