Saturday, November 2, 2024

Top 5 This Week

Related Posts

റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം : വിവാദങ്ങൾ പുകയുന്നു.

സ്വന്തം ലേഖകൻ
കൽപ്പറ്റ : റവന്യൂ വകുപ്പിൽ ജില്ലാ തലത്തിൽ പുറത്തിറങ്ങിയ സ്ഥലമാറ്റ ഉത്തരവിനെതിരെ ഭരണപക്ഷ സർവീസ് സംഘടനകൾ കൊമ്പ് കോർക്കുന്നതിനിടയിൽ വ്യക്തമായ അഴിമതി ലക്ഷ്യം വെച്ചാണ് പല സ്ഥലം മാറ്റങ്ങളുമെന്ന പ്രചരണവും ശക്തമാവുകയാണ്. മാനന്തവാടി ലാന്റ് ട്രിബ്യുണലിൽ സീനിയർ ക്ലാർക്കായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പകരം കൊണ്ടുവരുന്ന ജീവനക്കാരൻ നേരത്തെ പ്രളയകാലത്ത് ദുരിത ബാധിതർക്ക് വേണ്ടി കരുതി വെച്ച ഭക്ഷണസാധനങ്ങളടക്കം മോഷ്ടിച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും റിമാന്റിൽ കിടക്കുകയും ചെയ്തയാളാണ്. നിലവിൽ പട്ടയ വിതരണങ്ങൾ സുഗമമായും അഴിമതി മുക്തമായുമാണ് നടക്കുന്നത്. നിലവിലുള്ള ഉദ്യോഗസ്ഥൻ കൈമടക്ക് വാങ്ങുന്നയാളല്ല. എന്നാൽ ഇയാൾ താക്കോൽ സ്ഥാനത്ത് ഇരിക്കുന്നത് ഓഫീസിലെ കൈക്കൂലിക്കാർക്ക് തലവേദനയായതോടെയാണ് മൂന്നു വർഷമായെന്ന പേരിൽ ഇയാളെ സ്ഥലം മാറ്റിയത്. ഇതെ ഓഫീസിൽ അഞ്ചു വർഷത്തിലേറെ ജോലി ചെയ്യുന്ന അറ്റന്റർ തസ്തികയിലടക്കമുള്ള ജീവനക്കാരെ തൊട്ടിട്ടില്ല. ഇവർ ജോയിൻ കൗൺസിൽ മെമ്പർഷിപ്പ് ഉള്ളവരാണത്രെ. ഇങ്ങിനെ ഭരണപക്ഷ സർവീസ് സംഘടനാ നേതാക്കളുടെ നിർദ്ദേശമനുസരിച്ചുള്ള ലിസ്റ്റാണ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഈ അടുത്ത കാലങ്ങളിലായി കൈക്കൂലി കേസിൽ അറസ്റ്റിലായവരിൽ ഏറെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. വില്ലേജ് ജീവനക്കാരിൽ തൊണ്ണൂറ് ശതമാനവും കൈക്കൂലിക്കാരാണ്. പണം ചോദിച്ചു വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഏറെയുമെന്ന പരാതികൾ വ്യാപകമാണ്. ഇതിനിടയിലാണ് താക്കോൽ സ്ഥാനങ്ങളിലടക്കം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു കൊണ്ട് സി.പി.ഐയുടെ സർവീസ് സംഘടന നേതാക്കൾ തന്നെ മുൻകൈയ്യെടുത്തുള്ള ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്.
നിലവിലെ ലിസ്റ്റിനെതിരെ വ്യാപക പരാതികളുയർന്ന സാഹചര്യത്തിൽ ലിസ്റ്റ് റദ്ദ് ചെയ്യണമെന്ന ആവശ്യവും വിവിധ സർവീസ് സംഘടനകളും ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles