Thursday, December 26, 2024

Top 5 This Week

Related Posts

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു ; സത്യം പറഞ്ഞതിന്റെ വിലയാണ് നല്കുന്നതെന്ന് പ്രതികരിച്ചു

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. എം.പി. സ്ഥാനം അയോഗ്യനാക്കപ്പെട്ടതോടെ നേരത്തെ സർക്കാർ വീടൊഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് 12 തുഗ്ലക് ലൈൻ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കു പോകുന്ന രാഹുൽ ഗാന്ധി വീട് വിട്ടറങ്ങവെ ഇന്ത്യയിലെ ജനങ്ങളാണ് കഴിഞ്ഞ 19 വർഷമായി തനിക്ക് ഈ വീട് നൽകിയതെന്നും അതിന് അവരോട് നന്ദി പറയുകയാണെന്നും പറഞ്്ഞു. സത്യം പറഞ്ഞതിന്റെ വിലയാണ് താൻ നൽകുന്നത്. തന്റെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീടുമാറുന്ന സമയം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥലത്ത് എത്തിയിരുന്നു.

തന്റെ സഹോദരൻ പറഞ്ഞതെല്ലാം സത്യമാണെന്നും സർക്കാറിനെ കുറിച്ച് സത്യം പറഞ്ഞതിനാലാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നതെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഈ വീട് അവർ ആർക്ക് വേണമെങ്കിലും നൽകട്ടെ. രാഷ്ട്രീയലക്ഷ്യം വെച്ചാണ് മോദിയും അമിത് ഷായും രാഹുലിനെ വേട്ടയാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ഔദ്യോഗിക വസതി ഒഴിയാൻ ലോക്സഭ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് മാറ്റം. വീട്ടുപകരണങ്ങൾ നേരത്തെ മാറ്റിയിരുന്നു. വീടു പൂട്ടി ജീവനക്കാരോടെല്ലാം നന്ദി പറഞ്ഞാണ് രാഹുൽ ഗാന്ദി പുറത്തിറങ്ങിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles