Thursday, December 26, 2024

Top 5 This Week

Related Posts

രാമനവമി ഘോഷയാത്രക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയിൽ സംഘർഷം

പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിൽ രാമനവമി ഘോഷയാത്രക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അനുവദിച്ച റൂട്ടിൽനിന്നു മാറി വാളും ബുൾഡോസറും മറ്റുമായി ഘോഷയാത്രയിൽ അണിനിരന്ന ഒരു വിഭാഗം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.കാസിപ്പാറ പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് വാഹനങ്ങളും തകർത്തു. തീ അണയ്ക്കാൻ നാല് അഗ്‌നിശമന സേനാ യൂണിറ്റുകൾ രംഗത്തിറങ്ങി.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പ്രസ്താവിച്ച സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഹൗറയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിന് ബിജെപിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി സംഭവത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്നും പറഞ്ഞു.

‘രാമനവമി ഘോഷയാത്രകൾ തടയില്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഞാൻ പോലീസിന് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. ഒരു സമുദായം അന്നപൂർണ പൂജ ആഘോഷിക്കുമ്പോൾ മറ്റൊന്ന് റംസാൻ വ്രതം അനുഷ്ഠിക്കുന്നു,’

‘ഇന്നത്തെ അക്രമത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല. ഞാൻ കലാപകാരികളെ പിന്തുണയ്ക്കുന്നില്ല, അവരെ രാജ്യത്തിന്റെ ശത്രുവായി കണക്കാക്കുന്നു. ബിജെപി എപ്പോഴും ഹൗറയെ ലക്ഷ്യം വെച്ചിട്ടുണ്ട്. പാർക്ക് സർക്കസും ഇസ്ലാംപൂരുമാണ് അവരുടെ മറ്റ് ലക്ഷ്യങ്ങൾ. എല്ലാവരും ജാഗ്രത പാലിക്കണം. അവരുടെ പ്രദേശങ്ങളിൽ,” മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles