Thursday, December 26, 2024

Top 5 This Week

Related Posts

രണ്ടു മക്കളെ പെരിയാറിൽ എറിഞ്ഞശേഷം പിതാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ അച്ഛൻ രണ്ട് മക്കളെ പുഴയിലെറിഞ്ഞശേഷം ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി ടി.എച്ച്. ഉല്ലാസ് (ബേബി-49), മകൾ എറണാകുളം ഗേൾസ് ഹൈസ്‌കൂൾ പ്ലസ്ടു വിദ്യാർഥിനി ടി.യു. കൃഷ്ണ (16), മകൻ തമ്മനം നളന്ദ പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി ടി.യു. മേഘനാഥ് (12) എന്നിവരാണ് മരിച്ചത്. ആലുവ മണപ്പുറം നടപ്പാലത്തിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. മക്കളെയുമായി ്‌സകൂട്ടറിലെത്തുകയായിരുന്നു. ആദ്യം മേഘനാഥിനെയാണ് എറിഞ്ഞത്. മകൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും ബലമായി പുഴയിലേക്ക് തള്ളിയിട്ടതായാണ് വിവരം. തുടർന്ന് ഉല്ലാസ് പുഴയിലേക്കു ചാടുകയായിരുന്നു. ദൂരെ നി്ന്നു ദൃശ്യം കണ്ട മീൻപിടിത്തത്തിലേർപ്പെട്ടിരുന്നവരും മറ്റും ഓടിയെത്തി.

നാട്ടുകാരും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവിങ് ടീമും തിരച്ചിൽ നടത്തി മൂന്ന് പേരുടേയും മൃതദേഹം കണ്ടെടുത്തു.
കുട്ടികളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കുട്ടികളേയും കൂട്ടി വീട്ടിൽ നിന്ന് കലൂർ പള്ളിയിലേക്കെന്നു പറഞ്ഞാണ് ഉല്ലാസ് കുട്ടികളെയുമായി വീട്ടിൽനിന്നുപോയതെന്നു ഭാര്യ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles