രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഇംഗണ്ടനു വിജയം. ഇറാൻ രണ്ടു ഗോളുകൾ തിരിച്ചടിച്ചെങ്കിലും ഇംഗളണ്ടിന്റെ മുന്നേറ്റത്തിൽ പിടിച്ചുനില്ക്കാനായില്ല. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു ഗോളികൾ നേടിയത്.. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിലുട നീളം ഇംഗണ്ടിന്റെ ആധിപത്യമാണ് ദോഹയിലെ ഖലീഫ ഇൻറർ നാഷണൽ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്നത്.
ഇറാൻ ഗോളിക്കു പരിക്കേറ്റതും മറ്റും 14 മിനിറ്റ് ആദ്യപകുതിൽ ഇഞ്ച്വറി സമയം അനുവദിച്ചത്. ഹാരി കെയിനിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഇറാൻ ഗോൾകീപ്പർ അലിറെസ ബെറാൻവന്ദിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും കളത്തിലേക്ക് എത്തിയെങ്കിലും പിന്മാറി. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ൻ ഹൊസെയ്നി ഗോൾകീപ്പറായി പകരം ഇറങ്ങുകയായിരുന്നു.