Thursday, December 26, 2024

Top 5 This Week

Related Posts

രക്തസാക്ഷി ദിനം ആചരിച്ചു


കരിമണ്ണൂർ: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൻ്റെ എഴുപത്തിയഞ്ചാമത് വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 11 മണിക്ക് 2 മിനിറ്റ് മൗനാചരണത്തോടെ ഗാന്ധി അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി. ഹെഡ്മാസ്റ്റർ സജി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവും സാമൂഹ്യശാസ്ത്ര അധ്യാപകനുമായ ജോളി എം. മുരിങ്ങമറ്റം രക്ത സാക്ഷിത്വ ദിന സന്ദേശം നൽകി. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും, സർവ്വ മത പ്രാർഥനയും, ദേശഭക്തിഗാനാലാപനവും നടന്നു.

അധ്യാപകരായ റ്റീന ജോസ്, സിസ്റ്റർ ഡെയ്സി ആഗസ്‌തി, സലോമി ജോസഫ്, മിനി ജോൺ തുടങ്ങിയവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles