യുക്രൈന് മൂന്ന് ബില്യണ്‍ ഡോളര്‍ സൈനിക സഹായവുമായി അമേരിക്ക. കിയവിനുള്ള ഏറ്റവും വലിയ സഹായ പാക്കേജാണ് ഇതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ബ്രാഡ്ലി ഇന്‍ഫന്‍ട്രി ഫൈറ്റിംഗ് വെഹിക്കിളുകള്‍, എംആര്‍എപികള്‍, മറ്റ് പേഴ്സണല്‍ കാരിയറുകള്‍, സ്വയം ഓടിക്കുന്ന ഹോവിറ്റ്സര്‍ എന്നിവയാണ് സൈനിക സഹായത്തില്‍ ഉള്‍പ്പെടുന്നതെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു.വാഷിംഗ്ടണും ബെര്‍ലിനും കവചിത വാഹനങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . 40 ഓളം മാര്‍ഡര്‍ വാഹനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ യുക്രൈനിലേക്ക് അയക്കുമെന്നും പരിശീലനം ജര്‍മ്മനിയില്‍ നല്‍കുമെന്നും ബെര്‍ലിന്‍ അറിയിച്ചു.
”ബ്രാഡ്ലി ഒരു ടാങ്കല്ല, മറിച്ച് അത് ഒരു ടാങ്ക് കില്ലറാണ്. യുദ്ധഭൂമിയില്‍ അത് അവരെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.