റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള സേനാ മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭംഗ്, ജിതേന്ദ്ര സിങ് എന്നിവർക്ക് കീർത്തിചക്ര ലഭിച്ചു. മലയാളികളായ ക്യാപ്റ്റൻ അരുൺ കുമാർ, ക്യാപ്റ്റൻ ടി.ആർ. രാകേഷ്, എന്നിവർ ഉൾപ്പെടെ ഏഴുപേർ ശൗര്യചക്ര പുരസ്‌കാരത്തിന് അർഹരായി. മേജർ ആദിത്യ ഭദൗരിയ, ക്യാപ്റ്റൻ യുദ്ധ്‌വീർ സിങ്, എൻ.കെ. ജസ്ബീർ സിങ്, ലാൻസ് നായിക് വികാസ് ചൗധരി, കോൺസ്റ്റബിൾ മുദസിർ അഹ്‌മദ് ശൈഖ് എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റുള്ളവർ.
മൂന്നുപേർക്ക് ഉത്തം യുദ്ധ് സേവാമെഡൽ, 33 പേർക്ക് അതിവിശിഷ്ട സേവാമെഡൽ, എട്ടുപേർക്ക് യുദ്ധസേവ മെഡൽ, 81 പേർക്ക് വിശിഷ്ട സേവാമെഡൽ എന്നിവയും ലഭിച്ചു.
മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ അടക്കം 19 പേർക്കാണ് പരം വിശിഷ്ട സേവാ മെഡൽ. ലെഫ്. ജനറൽ മിലിന്ദ് എൻ. ഭുർകെ, ലെഫ്. ജനറൽ അമർദീപ് ഭിൻധർ, ലെഫ്. ജനറൽ ശശാങ്ക് ശേഖർ, ലെഫ്. ജനറൽ യോഗേന്ദ്ര ദിംറി, ലെഫ്. ജനറൽ അജയ് സിങ്, ലെഫ്. ജനറൽ നവ് കെ. ഖൻദുരി, ലെഫ്. ജനറൽ ഹർഷ ഗുപ്ത, ലെഫ്. ജനറൽ രവീന്ദ്രകുമാർ സിങ്, ലെഫ്. ജനറൽ കോടണ്ട പൂവയ്യ കരിയപ്പ, ലെഫ്. ജനറൽ ശാന്തനു ദയാൽ, ലെഫ്. ജനറൽ റാണ പ്രതാപ് കലിത, ലെഫ്. ജനറൽ തരുൺ കുമാർ ചൗള, ലെഫ്. ജനറൽ അനിൽ പുരി, ലെഫ്. ജനറൽ രാജു സോമശേഖർ ബഗ്ഗവല്ലി, ലെഫ്. ജനറൽ ചന്നിര ബൻസി, ലെഫ്. ജനറൽ വിജയ്കുമാർ മിശ്ര, ലെഫ്. ജനറൽ ജ്യോതീന്ദർ സിങ് സന്ധു, ലെഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ, ലെഫ്. ജനറൽ രജീന്ദർ ധവാൻ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചത്.