Tuesday, December 24, 2024

Top 5 This Week

Related Posts

മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ഭക്ഷണവിതരണ മേഖലയിലെ ഉടമകൾക്കും ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ.

തൊടുപുഴ വ്യാപാരഭവനിൽ അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻ പ്രസിഡന്റ്‌ T. N പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.ഭക്ഷണ വിതരണ മേഖലയിലെ നൂറ്റമ്പത്തോളം ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു.

തൊടുപുഴയിലെ നീതി മെഡിക്കൽ ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഡോ. മേരിക്കുട്ടി ജോസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, സെക്രട്ടറി ബെന്നി ഇല്ലിമൂട്ടിൽ, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഗിരിജാകുമാരി വി. ആർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles