Wednesday, January 8, 2025

Top 5 This Week

Related Posts

മൂവാറ്റുപുഴ നഗരത്തെ ദേശ ഭക്തിയിലാറാടിച്ച് സ്വാതന്ത്ര്യ ദിനാഘോഷം

മൂവാറ്റുപുഴ : മൂവാറ്റുപുഴയെ ദേശഭക്തിയിൽ ആറാടിച്ച് സ്വാതന്ത്ര്യ ദിനാഘോഷം. വർണശബളമായ റാലിയും സമ്മേളവും നഗരത്തെ ആവേശത്തിമിർപ്പിലാക്കി. രാവിലെ മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ നഗരസഭയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിൽ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഉൾപ്പെടെ പുഷ്പാർച്ചന നടത്തി. ഒമ്പത് മണിയോടെ നെഹ്‌റു പാർക്കിൽ ചെയർമാൻ പി.പി.എൽദോസ് പതാക ഉയർത്തിയതോടെ പൊതു ആഘോഷങ്ങൾക്കു തുടക്കമായി. ഇവിടെ നെഹ്‌റു പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷമാണ് വർണശബളമായ റാലി ആരംഭിച്ചത്.

പോലീസ്്, അഗ്‌നിശമനസേന, എക്‌സൈസ്്, സ്‌കൗട്ട് ആന്റ് ഗൈഡ്, എൻ.സി.സി. സ്റ്റുഡൻസ് പോലീസ് കേഡറ്റ്്,
വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ, സാമൂഹ്യ -സാംസ്‌കാരിക സംഘടനകൾ
ജനപ്രതിനിധികൾ, തുടങ്ങിയവർ റാലിയിൽ അണിനിരന്നു. പരേഡ്, റോളർ സ്‌കേറ്റിങ്, നിശ്ചല ദൃശ്യം, എന്നിവ റാലിക്ക് കൊഴുപ്പേകുന്നതായിരുന്നു. ദേശീയ പതാകയുമേന്തി, ദേശഭക്തി ഗീതങ്ങൾ ചൊല്ലിയും, ഒരുമയുടെ മുദ്രാവാക്യം വിളിച്ചും, മഹാത്മാ ഗാന്ധി, ജവർഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രവും വഹിച്ച് നീങ്ങിയ റാലി വീക്ഷിക്കാൻ വൻ ജനസഞ്ചയം കാണാമായിരുന്നു.

റാലി നിർമല ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്
അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles