ഏകപക്ഷീയമായ മൂന്ന് ഗോളിന് സെനഗലിനെ തോല്പിച്ച് ഇംഗ്ലണ്ട്. ക്വാർട്ടറിൽ. ആദ്യ പകുതിയിൽതന്നെ രണ്ടു ഗോൾ നേടിയാണ് ഇംഗളണട് മുന്നേറ്റം കുറിച്ചത്.
38-ാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സണും ആദ്യ പകുതിയുടെ അധികസമയത്ത് ഹാരികെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 57-ാം മിനിറ്റിൽ സാക്കയാണ് മൂന്നാം ഗോളും നേടി. 38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് ഫോഡൻ പന്ത് നീട്ടിനൽകുകയായിരുന്നു. കെയ്ന്റെ ഈ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു.
. 21-ാം മിനിറ്റിലും 31-ാം മിനിറ്റിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങളുണ്ടായി. 31-ാം മിനിറ്റിൽ സാർ അടിച്ച ഷോട്ട് ദിയയുടെ കൈകളിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഗോളി പിക് ഫോർഡ് പിടിച്ചെടുത്തു.