Tuesday, January 7, 2025

Top 5 This Week

Related Posts

മൂന്നാർ,ഗ്യാപ് റോഡിൽ കാർ ആയിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു


….
എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം.
എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
….

മൂന്നാർ : മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്.
എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇന്ന് വ്യാഴം രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മുന്നാറിലെ ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് നൗഷാദ് മരിച്ചത്.
സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും.
രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പോലീസും, മൂന്നാർ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു.

ചിത്രം : മൂന്നാർ ഗ്യാപ് റോഡിൽ കൊക്കയിലേക്ക് മറിഞ് അപകടത്തിൽപ്പെട്ട ആന്ധ്രാ സ്വദേശികളുടെ കാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles