Thursday, December 26, 2024

Top 5 This Week

Related Posts

മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിൽ കുംഭഭരണി കാർത്തിക മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും

മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പിൽപെട്ട മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി-കാർത്തിക മഹോത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീഷൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി ശബരിമല മുൻ മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 7 ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, തുടർന്ന് നിർമ്മാല്യ ദർശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, എതൃത്തപൂജ, വിവിധ വഴിപാടുകൾ, ഉച്ചപൂജ നടക്കും. വൈകിട്ട് 5.30ന് നടതുറക്കൽ, തുടർന്ന് ദീപാരാധന, കളമെഴ്ത്തും പാട്ടും, അത്താഴപൂജ, ഭദ്രകാളിപൂജ നടക്കും. വൈകിട്ട് 7.40ന് ട്രാക്ക് ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടക്കും.
രണ്ടാം ദിവസം മാർച്ച് 8 ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഷ്ടാഭിഷേകം, ഗണപതിഹോമം, എതൃത്തപൂജ, ശ്രീബലി എഴുന്നള്ളിപ്പ്, വിവിധ വഴിപാടുകൾ, വിഷ്ണുപൂജ, ഉച്ചപൂജ, ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവകം, പഞ്ചഗവ്യം, കലശാഭിഷേകം നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, മൂന്നിന് കാവടി, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കഴ്ചശ്രീബലി മണ്ഡപത്തിൽ എതിരേൽപ്പ് നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7.30 ന് അത്താഴപൂജ, 8 ന് വിളക്കിനെഴുന്നെള്ളിപ്പ് നടക്കും. ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പൻ അറേക്കാട് ഭഗവതിയുടെ തിടമ്പേറ്റും. രാത്രി 9.30ന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
ക്ഷേത്രം ഉത്സവത്തിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം.തങ്കപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ക്ഷേത്രാങ്കണത്തിലെത്തിയ പി.എം.തങ്കപ്പനെ ക്ഷേത്രം മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരി സ്വീകരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി മൊമന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, എം.എസ്.അലി, ബെസ്സി .എൽദോസ്, പി.എം.അസീസ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി.സിജു, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ സംമ്പന്ധിച്ചു.

മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം.തങ്കപ്പന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി മൊമന്റോ നൽകുന്നു. വി.ഡി.സിജു, ബെസ്സി എൽദോസ്, കെ.പി.രാമചന്ദ്രൻ, ഒ.കെ.മുഹമ്മദ്, ഇ.എം.ഷാജി, എ.ഇ.ഗോപാലൻ എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles