Friday, December 27, 2024

Top 5 This Week

Related Posts

മുതിർന്ന പൗരൻമാർക്കായി ക്രിസ്മസ്സ് ആഘോഷ പരിപാടികൾ ഒരുക്കി

മൂവാറ്റുപുഴ : നഗരസഭ ് 24,25 വാർഡുകളും വയോമിത്രം പദ്ധതിയും സംയുക്തമായി മുതിർന്ന പൗരൻമാർക്കു വേണ്ടി കുര്യൻ മല കമ്മ്യൂണിറ്റി ഹാളിൽ ക്രിസതുമസ്സ് ആഘോഷ പരിപാടികൾ ഒരുക്കി.
വാർഡ് കൗൺസിലർ അമൽ ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ സിനി ബിജു മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർമാരായ രാജശ്രീ രാജു, സെബി കെ സണ്ണി, .ആശ അനിൽ, സുധാ രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിസ്തുമസ് കേക്ക് മുറിച്ചതിന് ശേഷം മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും ഭക്ഷണവും വയോജനങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്നു.അംഗനവാടി പ്രവർത്തകരായ ഷേർളി പൗലോസ്, ശാന്ത
നിഖിൽ, വയോമിത്രം സ്റ്റാഫ് നേഴ്‌സ് മാഗി മാത്യൂ, ജെ.പി.എച്ച്.എൻ അനൂഷ തങ്കച്ചൻ, പൗലോസ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles