Thursday, December 26, 2024

Top 5 This Week

Related Posts

മുതലയുടെ അക്രമത്തിൽ യുവതിക്ക് പരിക്ക്

പനമരം : മുതലയുടെ അക്രമത്തിൽ യുവതിക്ക് കൈക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയിലെ സരിത (40) നാണ് മുതലയുടെ കടിയേറ്റത്. പനമരം പുഴയിൽ അലക്കി കൊണ്ടിരിക്കെ പെട്ടെന്ന് പൊങ്ങി മുതല കൈക്ക് കടിക്കുകയായിരുന്നു. കുടഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നു. സരിതയെ പനമരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനമരം പുഴയിൽ മുതലകൾ ഉണ്ടെങ്കിലും ഒരാൾക്ക് നേരെ അക്രമമുണ്ടാവുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles