Wednesday, December 25, 2024

Top 5 This Week

Related Posts

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം, ഇടപെട്ട് കോടതി

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയില്‍ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ കോടതി മാജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തേടി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയില്‍ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ വാഹനം ഉള്‍പ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്.


സംഭവത്തില്‍ കുറുവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ റിപ്പോര്‍ട്ട് തേടിയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് 17 ന് മുന്‍പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles