Wednesday, January 8, 2025

Top 5 This Week

Related Posts

മുഖത്ത് മൂത്രമൊഴിച്ച സംഭവം : ഗോത്രവർഗ യുവാവിന്റെ കാൽ കഴുകിയും പൊന്നാട അണിയിച്ചും മുഖ്യമന്ത്രി

ഗോത്രവർഗക്കാരനായ യുവാവിന്റെ തലയിലും മുഖത്ത് മൂത്രമൊഴിച്ച് രസിച്ച സംഭവത്തിൽ ഖേദം പ്രകടി്പ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ. യുവാവിന്റെ കാൽ കഴുകി പരിഹാരക്രിയ നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇരയായ ദശരഥ് റാവത്തിനെ കൊണ്ടുവന്ന് കാൽകഴുകി ക്ഷമചോദിക്കുന്ന വീഡിയോ ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. ബിജെപി നേതാവ് ഗോത്രവർഗക്കാരനായ യുവാവിനോട് അതിനിഷ്ഠൂരമായി പ്രവൃത്തിച്ചതിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരം ഒരു സംഭവം പുറത്തുവന്നത് ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഭയവും ബിജെപി നേരിട്ടു. ഒരു കെട്ടിടത്തിന് മുന്നിലിരിക്കുന്ന ആദിവാസി യുവാവിന്റെ തലയിലേക്കും മുഖത്തേക്കും പർവേഷ് മൂത്രമൊഴിക്കുകയായിരുന്നു. ഭയന്നു വിറച്ച് അനങ്ങാതെ ക്രൂര സഹിക്കുന്ന റാവത്തിന്റെ വീഡിയോ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു.

കാൽ കഴുകിയതിന് ശേഷം ശിവരാജ് സിങ് ചൗഹാൻ യുവാവിനോട് ക്ഷമചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്റെ കഴുത്തിലിട്ട് ആദരിക്കുകയും ചെയ്തു. സ്വർണ നിറത്തിലുള്ള ഗണപതി വിഗ്രഹങ്ങളടക്കമുള്ള സമ്മാനങ്ങളും നൽകിയാണ് യുവാവിനെ തിരിച്ചയച്ചത്.

ബിജെപി സിദ്ധി എംഎൽഎ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുയായി പർവേഷ് ശുക്ലയെ വീഡിയോ പുറത്തുവന്നയുടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ താമസിക്കുന്ന വീട് പൊളിച്ചുകളഞ്ഞതായും വാർത്തയുണ്ട്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles