Saturday, January 4, 2025

Top 5 This Week

Related Posts

മിൽമ : വാളകത്ത് കർഷക പരിശീലനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ : നാഷണൽ സിഡ് കോർപ്പറേഷന്റെയും മിൽമ എറണാകുളം മേഖല യൂണിയന്റെയും ആഭിമുഖ്യത്തിൽ കർഷക പരിശീലന പരിപാടി വാളകം ക്ഷീരോൽപ്പാദ സംഘത്തിൽ വച്ച് നടന്നു. സംഘം പ്രസിഡൻടറ് എം.പി. ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു.

മേഖല യൂണിയന്റെ മെമ്പർമാരായ പി.എസ്. നജീബ്, ലിസ്സി സേവ്യർ, എൻ.എസ്.സി. റീജിയണൽ മാനേജർ ഐഷ പി.പി., പൂർണിമ ആർ., അബ്രാഹം പണ്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ വിത്ത് ഉൽപ്പാദന കേന്ദ്രം മിൽമ എറണാകുളം മേഖല യൂണിയനുമായി സഹകരിച്ച് കർഷകർക്ക് നല്ലയിനം പുൽവിത്ത് വിതരണം ചെയ്യുമെന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു

നാഷ്ണൽ സിഡ് കോർപ്പറേഷന്റെയും മിൽമ എറണാകുളം മേഖല യൂണിയന്റെയും ആഭിമുഖ്യത്തിൽ കർഷക പരിശീലന പരിപാടി മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles