Thursday, December 26, 2024

Top 5 This Week

Related Posts

മിയാൻ മുഹമ്മദ് ഷഹ്ബാസ് പാക് പ്രധാന മന്ത്രി

വിദേശനയത്തിൽ മാറ്റം ഉണ്ടാകില്ല

പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പി.എം.എൽ.(എൻ) നേതാവ് മിയാൻ മുഹമ്മദ് ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. ദേശീയ അസംബ്ലിയിൽ ് നടന്ന വോട്ടെടുപ്പിൽ 174 അംഗങ്ങൾ ഷെഹബാസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇമ്രാൻഖാന്റെ പാർട്ടിയായ തെഹ്രികെ ഇൻസാഫ്് (പി.ടി.ഐ.) എം.പി. മാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ആക്ടിങ് സ്പീക്കർ സർദാർ അയാസ് സാദിഖ് ആണ് ഫലം പ്രഖ്യാപിച്ചത്.

ദേശീയ അസംബ്ലിയിൽനിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാൻ ഖാൻ ട്വിറ്ററിൽ പ്രഖ്യാപിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പും വോട്ടെടുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. എല്ലാവരും എം.പി. സ്ഥാനവും രാജിവയ്ക്കാനാണ് തീരുമാനം. മുൻപ്രധാന മന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹാബാസ് ഷരീഫ്. പ്രധാന മന്ത്രിയായി സ്ഥാനമേറ്റെടുത്ത് ആദ്യം ് ശബളം, പെൻഷൻ, തൊഴിലാളികൾക്ക്് മിനിമം വേതനം വർധനവ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുമായി നല്ല ബന്ധമുണ്ടെന്നും എന്നാൽ കാശ്മീർ പ്രശ്‌നം പരിഹരിക്കാതെ ബന്ധം സുസ്ഥിരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ നയത്തിൽ മാറ്റമുണ്ടാകില്ല. ചൈന- പാകി്‌സ്താൻ സാമ്പത്തിക ഇടനാഴി വേഗത്തിൽ പൂർത്തീകരിക്കുമെന്നും വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles