Tuesday, January 14, 2025

Top 5 This Week

Related Posts

മിനി ലോറിയും കാറു കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ആറ് പേർക്ക് പരിക്ക്.മൂന്ന് പേരുടെ നില ഗുരുതരം. കാർ യാത്രിതരായ തിരുവനന്തപുരം പിള്ളവീട് നഗർ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60),ആലുവ ബാഞ്ച് സ്ട്രീറ്റ് രാമന്തിർ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യ ലക്ഷ്മി (70) എന്നിവരാണ് മരിച്ചത്.

തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38),പുലിയന്നൂർ മണലൂർമഠം ശാന്തി (38),കാക്കനാട് ട്രാവൻകൂർ റെസിഡൻസി മഹാദേവൻ ഹരിഹര അയ്യർ (33),് ലോറി ഡ്രൈവർ മുവാറ്റുപുഴ പാലത്തിങ്കൽ അൻസൽ പി.എ , രണ്ട് അതിഥിതൊഴിലാളികൾ എന്നിവർ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6-ഓടെ കൂത്താട്ടുകുളം -മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റമാറാടി പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും,കൂത്താട്ടുകുളം ഭാഗത്തേക്ക് അതിഥി തൊഴിലാളികളുമായി പണിസ്ഥലത്തേക്ക് പോയ മസ്ഥാ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തെത്തുടർന്ന് കാറിൽ അകപ്പെട്ടവരെ മൂവാറ്റുപുഴയിൽ നിന്നും അഗ്‌നിശമനസേനയെത്തി ഏറെ നേരം പരിശ്രമിച്ചു കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles