Thursday, December 26, 2024

Top 5 This Week

Related Posts

മാംസാഹാരം വിളമ്പുന്നത് തടഞ്ഞു; ജെഎൻയുവിൽ സംഘർഷം

ന്യൂഡൽഹി : ജെ.എൻ.യു. കാന്റീനിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷം. കാവേരി ഹോസ്റ്റലിൽ മാംസാഹാരം വിളമ്പുന്നത് എ.ബി.വി.പി തടസ്സപ്പെടുത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. കല്ലേറിലും സംഘർഷത്തിലും നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. അടിയേറ്റ് തലപൊട്ടി രക്തമൊലിക്കുന്ന നിലയിലാണ് പല വിദ്യാർഥികളെയും

ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാമനവമി ദിനത്തിൽ മാംസാഹാരം വിളമ്പുന്നതു പാടില്ലെന്നു കാണിച്ച് എബിവിപി പ്രവർത്തകർ ഹോസ്റ്റൽ മെസ്സിലേക്ക് എത്തി ബഹളം വയ്ക്കുകയായിരുന്നു.ഇത് മറ്റു വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്. എബിവിപി വിദ്യാർഥികൾ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും മാംസവിഭവങ്ങൾ വിളമ്പുന്നതു തടയുകയും ചെയ്തതായി സ്റ്റുഡൻഡ്‌സ് യൂണിയൻ നേതാക്കൾ ആരോപിച്ചു. കന്റീനിലെ അത്താഴത്തിനുള്ള മെനുവിൽനിന്നു മാംസവിഭവങ്ങൾ ഒഴിവാക്കാൻ നിർബന്ധിച്ചു. ജെഎൻയുവും അതിന്റെ ഹോസ്റ്റലുകളും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടങ്ങളാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്റേതല്ലെന്നും അവർ പ്രസ്തവനയിൽ പറഞ്ഞു.ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് തർക്കം ഉടലെടുത്തത്. എബിവിപി പ്രവർത്തകർ ഗുണ്ടായിസം നടത്തി കലാപം സൃഷ്ടിക്കുകയാണെന്നു സ്റ്റുഡൻഡ്‌സ് യൂണിയൻ ആരോപിച്ചു. ഡൽഹി പൊലീസിനെയും ജെ.എൻ.യു അധികാരികളെയും വിളിച്ചെങ്കിലും അക്രമം തടയാൻ നടപടി ഉണ്ടായില്ലെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ആരോപിച്ചു.

പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാണെന്നു സൗത്ത്വെസ്റ്റ് ഡിസിപി സി.മനോജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles