Friday, November 1, 2024

Top 5 This Week

Related Posts

മഹാദുരന്തത്തിൽ 119 പേർ കാണാമറയത്ത്: തിരച്ചിൽ തുടരുന്നു

കൽപ്പറ്റ ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ 119 പേർ ഇപ്പോഴും കാണാമറയത്ത്.
ദുരന്തം നടന്ന് മൂന്നാഴ്ചക്ക് ശേഷവും പരിശോധന തുടരുകയാണ്. മഹാദുരന്തത്തിൽ മലവെള്ളപാച്ചിലിൽ ഉറങ്ങി കിടന്നവരിൽ നല്ലൊരു ഭാഗവും ഇപ്പോഴും മണ്ണുകളും പാറക്കെട്ടുകളും നിറഞ്ഞ ഭാഗങ്ങളിൽ അകപ്പെട്ടു പോയിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 119 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. എന്നാൽ പാടികളിൽ ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന കുറെ അന്യ സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല ഇവരുടെ കണക്കും ആരുടെ കൈയ്യിലുമില്ല.
രാത്രി ഒന്നരമണിയുടെ ആദ്യ പൊട്ടലിൽ തന്നെ മുണ്ടക്കൈ – പുഞ്ചിരി മട്ടം പൂർണ്ണമായും മലവെള്ളപാച്ചിലിൽ കുത്തിയൊലിച്ചു പോയിരുന്നു. രണ്ടാമത്തെ പൊട്ടലിലാണ് ചൂരൽമല കൂടി പൂർണ്ണമായും ഇല്ലാതായത്. ഏറ്റവും കൂടുതൽ ജീവപായമുണ്ടായത് ഈ ഉരുൾപൊട്ടലിലാണ്.
കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പ്രതീക്ഷയോടെ ഇപ്പോഴും തുടരുകയാണ്. സംശയമുള്ള ഭാഗങ്ങളിൽ വേണ്ടി വന്നാൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിച്ച് പരിശോധിക്കും ദുരന്തബാധിതർക്കൊപ്പം കാണാതായ വിലപിടിപ്പുള്ള സാധനങ്ങൾ, പണം രേഖകൾ എന്നിവക്കുവേണ്ടിയും തിരച്ചിൽ ശക്തമാക്കുകയാണ്. ദുരന്തമേഖലയിൽ നഷ്ടമായ വാഹനങ്ങളുടെ കണക്കെടുപ്പും മോട്ടോർ വാഹന വകുപ്പ് നടത്തുന്നുണ്ട്.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ ചിന്നിചിതറി പോയ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തിയ ചാലിയാർ ഭാഗങ്ങളിൽ പാറകൾക്കിടയിലും മണൽതിട്ടകളിലും തിരച്ചിൽ തുടരുകയാണ്. മൂന്നാഴ്ച്ച പിന്നിട്ടതിനാൽ വനാന്തർഭാഗത്ത് അകപ്പെട്ട ശരീരങ്ങൾ കാട്ടുമൃഗങ്ങളുടെ സാനിധ്യമുള്ള ഭാഗമായതിനാൽ തിരിച്ചു കിട്ടുക പ്രയാസമാണ്. എങ്കിലും സന്നദ്ധ പ്രവർത്തകർ ഏറെ റിസ്ക് എടുത്തുംവനത്തിലും ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിലും പരിശോധന തുടരുന്നുണ്ട്.
ദുരിത ബാധിതർക്ക് നോട്ടുകൾ മാറ്റിയെടുക്കാൻ കോട്ടപ്പടി ബ്രാഞ്ചിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles