Wednesday, December 25, 2024

Top 5 This Week

Related Posts

മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മഹല്ല് ലഹരി വിമുക്ത യജ്ഞം ആരംഭിക്കുന്നു

പെരുമ്പാവൂര്‍. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹല്ല് ജമാഅത്തുകള്‍ കേന്ദ്രമാക്കി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ കുറിച്ച് കൂടിയാലോചിക്കുന്നതിന് പെരുമ്പാവൂരില്‍ മസ്‌ലീം നേതൃസമ്മേളനം സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയും ലഹരിമാഫിയ വഴിയും മയക്കുമരുന്നുകള്‍ യഥേഷ്ടം എത്തിചേരുന്നുണ്ടെന്നും പെരുമ്പാവൂര്‍ ലഹരി മാഫിയയുടെ ഹബായി മാറിയിരിക്കുയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. ലഹരി മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംമ്മേളനം ആവശ്യപ്പെട്ടു.
ലഹരിക്ക് അടിമകളായ മഹല്ല് അംഗങ്ങളില്‍ ബോധവല്‍ക്കണം നടത്തുന്നതിനും മഹല്ലുകളെ സമ്പൂര്‍ണ്ണമായ ലഹരി വിമുക്തമാക്കി മാറ്റുന്നതിനും മസ്ജിദുകള്‍ കേന്ദീരിച്ച് ‘മഹല്ല് ലഹരി വിമുക്ത യജ്ഞം’ ആരംഭിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. മഹല്ല് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുരുഷന്മാരെ ഉള്‍പ്പെടുത്തി മഹല്ല് ജാഗ്രതാ സമിതികളും സ്ത്രീകളെ ഉള്‍പ്പെടുത്തി കുടുംബ ജാഗ്രതാ സമിതികളും രുപീകരിക്കും.

ഇമാം എ പി അഹ്‌മദ് അഷ്‌റഫ് മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.   ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് വി എം അലിയാര്‍ ഹാജി അധ്യക്ഷത വഹിച്ചു.ഇസ്മായില്‍ പള്ളിപ്രം വിഷയാവതരണം നടത്തി.

പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, എം എ അലി മേക്കാലടി, കമാല്‍ റഷാദി, അബ്ദുല്‍ റഷീദ് ഫലാഹി,പി അലി ബാഖവി,റ്റി എം മുഹമ്മദ് കുഞ്ഞ്, വി പി നൗഷാദ്,കെ എം എ ലത്തീഫ്,എന്‍ എ മണ്‍സൂര്‍,കെ എം എ സലീം,കെ എ നൗഷാദ് മാസ്റ്റര്‍,എം പി ബാവമാസ്റ്റര്‍, റഈസ് മാറമ്പിള്ളി, സലീം കെ എ,അന്‍വര്‍ പി സെയ്ത്, ഷെമീര്‍ കെ പി,ശിഹാബ് എം എസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles