സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശ്കതമായ മഴ തുടരുമെന്ന് കാലാവസ്ഥവകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്. കേരള തീരത്ത് ഇന്ന് അർധരാത്രി വരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാറ്റും മഴയും സംസ്ഥാനത്ത് കോടികളുടെ കൃഷിനാശമാണ് വരുത്തിയിരിക്കുന്നത്. പാടശേഖരങ്ങളിൽ വെള്ളം കയറി നെൽകൃഷിയും വാഴ, റബ്ബർ കൃഷിയും വ്യാപകമായി നശിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ശ്രീലങ്കക്കും തമിഴ്‌നാടിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടേയും ന്യൂനമർദത്തിൻറെയും ഫലമായാണ് മഴ ശക്തിപ്പെടുന്നത്.