മുട്ടം : മലങ്കര ഡാമിന്റെ സംരക്ഷണഭിത്തി നിര്‍മാണം തുടങ്ങി.1.46 കോടി മുതല്‍മുടക്കിലാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. ഡാമിന്റെ താഴെ വലതു ഭാഗത്ത് 66 മീറ്റര്‍ നീളത്തിലാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്.കെഎസ്ഇബിയുടെ കെട്ടിടം മുതല്‍ പുതിയ പാലം വരെയുള്ള പ്രദേശമാണ് ഭിത്തി കെട്ടി സംരക്ഷിക്കുക. മലങ്കരയിലുണ്ടായിരുന്ന പഴയപാലം പൊളിച്ചുമാറ്റിയതു മുതല്‍ ഇവിടെ സംരക്ഷണ ഭിത്തിയില്ലാതെ കിടക്കുകയായിരുന്നു.മലങ്കരയിലെ ചെറുകിട വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചും ഉല്‍പാദനം ക്രമീകരിച്ചുമാണ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടത്തുക.
ഇവിടെ നിന്നു പുറംതള്ളുന്ന വെള്ളം നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് ഒഴുകിയെത്തുന്നത് തടയുന്നതിനു വേണ്ടിയാണ് വൈദ്യുതി ഉല്‍പാദനം ക്രമീകരിക്കുന്നത്. എന്നാല്‍ നിര്‍മാണം ഇല്ലാത്ത രാത്രി സമയങ്ങളില്‍ വൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. വരും ദിവസങ്ങളിലും വിവിധ സമയങ്ങളിലായി ജലനിരപ്പ് താഴ്ത്തും. അതേസമയം ഡാമിന് മുകള്‍ ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും. ജലനിരപ്പ് ക്രമീകരിച്ചതോടെ ഡാമിന് താഴെഭാഗത്ത് ഒട്ടേറെ ആളുകളാണ് മീന്‍ പിടിക്കാന്‍ എത്തുന്നത്